x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോദിയുടെ രാത്രി വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾമഴ

വെബ് ഡെസ്ക്
Published: July 24, 2026 11:07 AM IST | Updated: July 24, 2026 11:21 AM IST

അഭിജിത് ദീപ്കെ, നരേന്ദ്ര മോദി (File photo)

ന്യൂഡൽഹി: നീറ്റ് വിഷയത്തിൽ വിദ്യാർഥികൾ നടത്തുന്ന സമരം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മാസം നീണ്ട മൗനത്തിനു ശേഷം ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വീഡിയോ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയും പരിഹാസവും. മ​തി​ലു​ക​ളി​ല്ലാ​ത്ത വീ​ടി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യി​ടു​ന്ന ചി​ത്രം പ​ങ്കു​വ​ച്ചാ​ണ് സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത്ത് ദീ​പ്കെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ പ​രി​ഹ​സി​ച്ച​ത്.

ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ നൂറു കണക്കിനു ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. പാറ്റകളെ ഹിറ്റ് അടിച്ചുതീർക്കാമെന്ന ലാഘവത്തിൽ ഇരുന്ന സർക്കാരിന് അങ്കലാപ്പ് തുടങ്ങി എന്നതിന്‍റെ ലക്ഷണമാണ് രാത്രി 11.30ന് ധൃതിപ്പെട്ട് ഇറക്കിയ വിഡിയോയെന്നു പലരും ചൂണ്ടിക്കാട്ടി. ചോദ്യപേപ്പർ ചോർച്ച കേസുകൾ അതിവേഗ കോടതികളും കടുത്ത ശിക്ഷയും ഉറപ്പാക്കുന്ന നിയമം മൺസൂൺ സമ്മേളനത്തിൽത്തന്നെ പാർലമെന്‍റിൽ പാസാക്കാൻ ശ്രമിക്കുമെന്നാണ് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞത്.

മൂന്നു മിനിറ്റ് നീണ്ട സന്ദേശത്തിൽ ചോദ്യപേപ്പർ വിഷയത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ടായ വേദന മനസിലാക്കുന്നുവെന്നും ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ ചോർച്ചയ്ക്കു ശേഷം 19 ലക്ഷത്തോളം കുട്ടികളുടെ ഒരു അക്കാദമിക വർഷംനഷ്ടപ്പെടാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പുനഃപരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, സമരം ചെയ്യുന്ന വിദ്യാർഥികളും പ്രതിപക്ഷവും മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യമായ ധർമേന്ദ്ര പ്രധാന്‍റെ രാജിയുടെ കാര്യത്തിൽ പ്രധാനമന്ത്രി മൗനം പാലിച്ചു. എന്നാൽ, സന്ദേശം പുറത്തിറക്കി ഒരു മണിക്കൂറിനകം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ കടുത്ത മറുപടിയെത്തി. പ​രീ​ക്ഷ​ണ നാ​ളു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ബു​ദ്ധി​യെ ഇ​ത്ത​രം പ​രി​താ​പ​ക​ര​മാ​യ വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ച് അ​പ​മാ​നി​ക്ക​രു​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി തു​റ​ന്ന​ടി​ച്ചു.

വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കു മു​ന്നി​ൽ മൂന്നു പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ളാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ന്ന​യി​ച്ച​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ ഉ​ട​ന​ടി പു​റ​ത്താ​ക്കു​ക, നീ​റ്റ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ക, രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളോ​ടു മാ​പ്പ് പ​റ​യു​ക എ​ന്നി​വ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ. രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്ന​ട​ങ്കം ആ​വ​ശ്യ​പ്പെ​ടു​ന്ന​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി​യാ​ണെ​ന്നും രാ​ഹു​ൽ ചൂണ്ടിക്കാട്ടി.

Tags : SocialMedia Trolls NarendraModi Video Message StudentsProtest AbhijeetDipke CJP

Recent News

Corehub Up