ഷെഫ് ദാമോദരൻ കോതണ്ഡരാമൻ
ചെന്നൈ: ടെലിവിഷൻ പാചക പരിപാടികളിലൂടെ ശ്രദ്ധേയനായ ഷെഫ് ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഒരുദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ പാചകം ചെയ്തതിന് ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കിയ പാചകവിദഗ്ധൻ കൂടിയായിരുന്നു ഷെഫ് ദാമു.
617 വിഭവങ്ങൾ പാചകം ചെയ്താണ് അദ്ദേഹം റിക്കാർഡ് സ്ഥാപിച്ചത്. 2025ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. വിജയ് ടിവിയിലെ ജനപ്രിയ പാചക റിയാലിറ്റി ഷോയായ കുക്ക് വിത്ത് കോമാളിയിലെ വിധികർത്താവായും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. തമിഴ്നാടിന്റെ പരമ്പരാഗത വിഭവങ്ങളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിചയപ്പെടുത്തുന്നതിലും അവയ്ക്ക് ജനപ്രീതി നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
നിരവധി പാചകപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. തമിഴ്നാട് വിനോദസഞ്ചാര വകുപ്പിനൊപ്പം 1977ലാണ് ഷെഫ് ദാമു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഭാര്യ: ഉഷ ദാമു, മകൾ: അക്ഷയ.
Tags : ChefDamuPassesAway ChefDamu DamodaranKothandaraman CelebrityChef Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash