x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട്ട് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയെന്ന് സന്ദേശം; യുവാവ് കസ്റ്റഡിയിൽ

വെബ് ഡെസ്ക്
Published: October 25, 2026 12:30 PM IST | Updated: October 25, 2026 12:30 PM IST

മുഖ്യമന്ത്രി വി.ഡി. സതീശൻ (File photo)

മലപ്പുറം: കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ കൂട്ടണമെന്നും പൊലീസിന് സന്ദേശം. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കൂടുതൽ പൊലിസിനെ വിന്യസിക്കണം എന്നും അറിയിച്ച് കൺട്രോൾ റൂമിലേക്കാണ് യുവാവ് സന്ദേശം അയച്ചത്.

അതേസമയം, തെറ്റിദ്ധരിപ്പിക്കാൻ അയച്ച വ്യാജ സന്ദേശമാണെന്നാണ് പൊലിസ് പറയുന്നത്. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നൽകി വിട്ടയയ്ക്കും.

Tags : VDSatheesan Kozhikode Police ChiefMinister Threat Arrest

Recent News

Corehub Up