x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.​പി.​ദി​വ്യ​യു​ടെ സ​ഹോ​ദ​ര​നും ഡ്രൈ​വ​ർ​ക്കും പ​ണം അ​യ​ച്ചു; കാ​ർ​ട്ട​ൺ ഇ​ന്ത്യ എം​ഡി​യു​ടെ വാ​ദ​ങ്ങ​ൾ പൊ​ളി​യു​ന്നു

വെബ് ഡെസ്ക്
Published: October 25, 2026 10:14 AM IST | Updated: October 25, 2026 10:20 AM IST

പി.​പി.​ദി​വ്യ, മു​ഹ​മ്മ​ദ് ആ​സി​ഫ്

ക​ണ്ണൂ​ർ: പി.​പി.​ദി​വ്യ ഉ​ൾ​പ്പെ​ട്ട കാ​ർ​ട്ട​ൺ ഇ​ന്ത്യ ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​ർ വി​വാ​ദ​ത്തി​ൽ ക​മ്പ​നി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ആ​സി​ഫി​ന്‍റെ വാ​ദ​ങ്ങ​ൾ പൊ​ളി​യു​ന്നു. മു​ഹ​മ്മ​ദ് ആ​സി​ഫി​ന്‍റേ​തെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ശ​ബ്ദ​സ​ന്ദേ​ശ​വും പ​ണ​മി​ട​പാ​ടു​ക​ളു​ടെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും പു​റ​ത്തു​വ​ന്നു. പി.​പി. ദി​വ്യ​യു​ടെ സ​ഹോ​ദ​ര​ൻ അ​നൂ​പി​നും ഡ്രൈ​വ​ർ വൈ​ശാ​ഖി​നും പ​ണം അ​യ​ച്ച​താ​യി സൂ​ചി​പ്പി​ക്കു​ന്ന സ്ക്രീ​ൻ​ഷോ​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

എ​ന്നാ​ൽ ആ​സി​ഫി​ൽ​നി​ന്ന് പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി. ക​ല്യാ​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​പി. ഷാ​ജി​റി​ന് പ​ണം ന​ൽ​കി​യ​താ​യും സ്ക്രീ​ൻ​ഷോ​ട്ടു​ക​ളി​ലു​ണ്ട്. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ മു​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ​ണം ന​ൽ​കി​യ​താ​യും ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലു​ണ്ട്. മു​ൻ പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍റെ​യും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് പാ​ദൂ​രി​ന്‍റെ​യും പേ​രു​ക​ൾ സ​ന്ദേ​ശ​ത്തി​ലു​ണ്ട്.

ഷാ​ന​വാ​സ് പാ​ദൂ​രി​ന് മൂ​ന്ന് ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ന​വാ​സ് ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലു​ണ്ട്. ബേ​ബി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ച്ച​താ​യി സൂ​ചി​പ്പി​ക്കു​ന്ന യു​പി​ഐ ഇ​ട​പാ​ടി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ടും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം ശ​ബ്ദം ത​ന്‍റേ​ത​ല്ലെ​ന്ന് കാ​ർ​ട്ട​ൺ ഇ​ന്ത്യ അ​ല​യ​ൻ​സ് എം​ഡി മു​ഹ​മ്മ​ദ് ആ​സി​ഫ് വ്യ​ക്ത​മാ​ക്കി. പ​ണം വാ​ങ്ങി​യി​ട്ടി​ല്ലെ​ന്ന് ബേ​ബി ബാ​ല​കൃ​ഷ്ണ​നും ഷാ​ന​വാ​സ് പാ​ദൂ​രും പ​റ​ഞ്ഞു.

പി.​പി. ദി​വ്യ​യു​ടെ ബെ​നാ​മി ക​മ്പ​നി​യാ​ണെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന സ്ഥാ​പ​ന​മാ​ണ് കാ​ർ​ട്ട​ൺ ഇ​ന്ത്യ അ​ല​യ​ൻ​സ്. പി.​പി. ദി​വ്യ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും പ​ണം കൈ​മാ​റി​യ​താ​യി പ്ര​ച​രി​ക്കു​ന്ന ബാ​ങ്ക് രേ​ഖ​ക​ൾ വ്യാ​ജ​മാ​ണെ​ന്നും മു​ഹ​മ്മ​ദ് ആ​സി​ഫ് നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ക​മ്പ​നി ദി​വ്യ​യു​ടെ ബെ​നാ​മി​യാ​ണെ​ന്ന് തെ​ളി​യി​ച്ചാ​ൽ ഒ​രു കോ​ടി രൂ​പ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

Tags : Mohammed Asif Carton India Alliance PP Divya Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up