ഡോണൾഡ് ട്രംപ് (File Photo)
ടെഹ്‌റാന്‍: പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇറാന് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. സമാധാന കരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരായ നാളെത്തന്നെ ആക്രമണം ഉണ്ടാകുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഒരു 'എപ്പിക് ഫ്യൂറി' ആക്രമണം കൂടി നടത്തിയേക്കാം, അല്ലെങ്കിൽ അവർ കരാറിന് തയാറാകണം. ബുദ്ധിയുള്ളവരാണെങ്കിൽ അവർ ചർച്ചയ്ക്ക് മുന്നോട്ടുവരും എന്നാണ് ട്രംപ് പറഞ്ഞത്.
എന്നാല്‍ സമാധാന ചര്‍ച്ചകളെ തകര്‍ക്കുന്നത് യുഎസ് ആണെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍ കുറ്റപ്പെടുത്തി. യുഎസ് ഭീരുക്കളാണെന്നും എല്ലാം നശിപ്പിക്കുന്നത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ ഓപ്പറേഷൻ എപ്പിക് ഫ്യൂറി എന്ന പേരിൽ സംയുക്ത സൈനിക ആക്രമണം ആരംഭിച്ചത്. ഈ ആക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനെയിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
Tags : DonaldTrump Warning Iran US International USIranConflict