സെലൻസ്കി
കീവ്: റഷ്യ-യുക്രെയ്ൻ-അമേരിക്ക പ്രതിനിധികൾ നവംബർ പകുതിക്കു മുന്പായി അബുദാബിയിൽ സാങ്കേതികതല ചർച്ചയ്ക്കു സമ്മതിച്ചതായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയിലെ ട്രംപ് ഭരണകൂടം വീണ്ടും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടാണിത്. ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് അടുത്തിടെ സെലൻസ്കിയെയും റഷ്യൻ പ്രസിഡന്റ് പുടിനെയും കണ്ടിരുന്നു.
ഈ ചർച്ചയ്ക്കു പിന്നാലെ രാജ്യത്തലവന്മാരുടെ കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണു പ്രതീക്ഷയെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
അതേസമയം, സാങ്കേതികതല ചർച്ച അബുദാബിയിലോ സ്വിറ്റ്സർലൻഡിലോ ആയിരിക്കുമെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറഞ്ഞത്.
ഒലെഷ്്കിയിലെ വെടിനിർത്തൽ ചൊവ്വാഴ്ച മുതൽ
ഇതിനിടെ, ഒലെഷ്കി നഗരത്തിൽ റഷ്യയും യുക്രെയ്നും സമ്മതിച്ച വെടിനിർത്തൽ ചൊവ്വാഴ്ച ആരംഭിക്കും. ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന നഗരത്തിൽ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെടിനിർത്താൻ ഇരുകൂട്ടരും സമ്മതിക്കുകയായിരുന്നു. അമേരിക്കൻ പ്രഥമ വനിത മെലാനിയ ട്രംപാണ് വെടി നിർത്താൻ മുൻകൈ എടുത്തതെന്ന് റഷ്യയും യുക്രെയ്നും പറഞ്ഞു.
നാലരവർഷം മുന്പ് റഷ്യൻ സേന യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചപ്പോൾ തന്നെ പിടിച്ചെടുത്ത പ്രദേശങ്ങളിലൊന്നാണിത്.
Tags : Talks AbuDhabi MidNovember Ukraine Russia US Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash