x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒളിവിലായിരുന്ന പ്രതി പിടിയില്‍

വെബ് ഡെസ്ക്
Published: October 24, 2026 08:03 PM IST | Updated: October 24, 2026 08:03 PM IST

തുളസിദാസ്

മീനങ്ങാടി: കണ്ണൂര്‍ ചെങ്ങളായി സ്വദേശിക്ക് മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒമ്പത് വര്‍ഷമായി ഒളിവിലായിരുന്ന പ്രതി പിടിയില്‍. കമ്പളക്കാട് തേര്‍വാടിക്കുന്ന് കാവുവയല്‍ ബാബു എന്ന തുളസിദാസാണ്(51)അറസ്റ്റില്‍.

ലോക്കല്‍ പൊലിസിന്‍റെ സഹായത്തോടെ ശ്രീകണ്ഠപുരം എസ്‌ഐ ഷറഫുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അമ്പലപ്പടിയിലെ വാടകവീട്ടില്‍നിന്നു കസ്റ്റഡിയിലെടുത്തത്.

പൊലിസ് എത്തിയ വിവരം അറിഞ്ഞ പ്രതി മുറിയിലെ ബര്‍ത്തില്‍ ഹാര്‍ഡ് ബോര്‍ഡ് പെട്ടിക്കുപിന്നില്‍ ഒളിച്ചിരിക്കുകയായിരുന്നു.

Tags : Fraud Accused Arrested Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up