x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യോ​മ​സേ​നാ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; നാ​ല് പൈ​ല​റ്റു​മാ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഇന്‍റർനാഷണൽ ഡെസ്ക്
Published: October 24, 2026 03:49 PM IST | Updated: October 24, 2026 03:49 PM IST

പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ സൈ​നി​ക വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ത​ക​ർ​ന്നു വീ​ഴു​ന്നു.

മ​നി​ല: ഫി​ലി​പ്പീ​ൻ​സി​ൽ പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ ര​ണ്ട് സൈ​നി​ക വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പൈ​ല​റ്റു​മാ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. മ​നി​ല​യ്ക്ക് തെ​ക്ക് ബ​തം​ഗാ​സ് തീ​ര​ദേ​ശ പ്ര​വി​ശ്യ​യി​ലെ ലി​പാ സി​റ്റി​യി​ലെ ഫെ​ർ​ണാ​ണ്ടോ എ​യ​ർ​ബേ​സി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

സിം​ഗി​ൾ പ്രൊ​പ്പ​ല്ല​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട എ​സ്‌​എ​ഫ്-260 വി​മാ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നാ​ല് പൈ​ല​റ്റു​മാ​രും സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. വി​മാ​ന​ങ്ങ​ൾ എ​യ​ർ​ബേ​സി​ന്‍റെ പ​രി​ധി​ക്കു​ള്ളി​ലാ​ണ് ത​ക​ർ​ന്നു​വീ​ണ​തെ​ന്നും മ​റ്റ് ആ​ള​പാ​യ​ങ്ങ​ളോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഫി​ലി​പ്പീ​ൻ​സ് വ്യോ​മ​സേ​നാ വ​ക്താ​വ് അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് വ്യോ​മ​സേ​ന കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Tags : Military Aircraft Collide Military Aircraft Collision Philippines Plane Crash Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up