പ്രതീകാത്മക ചിത്രം
ആലപ്പുഴ: കുടുംബവഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ കുത്തിക്കൊന്നു. ശനിയാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ നൂറനാട് ഇടക്കുന്നം നെല്ലുവിളയിൽ ജയകുമാരി (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജയകുമാരിയുടെ മകളുടെ ഭർത്താവ് ജോജി ജോസഫിനെതിരെ പൊലിസ് കേസെടുത്തു.
ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. അർച്ചനയെ ജോജി ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കുത്തേറ്റ ജയകുമാരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയകുമാരിയുടെ ഭർത്താവ് ജയകുമാർ ജോലിക്കായി പുറത്തുപോയ സമയത്താണ് സംഭവം നടന്നത്.
Tags : murder case police case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash