x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഷ​ൻ പു​റ​ത്ത്, കു​ശാ​ഗ്ര അ​ക​ത്ത്; ഇ​ന്ത്യ​ൻ ടീ​മി​ൽ അ​പ്ര​തീ​ക്ഷി​ത മാ​റ്റം

സ്പോർട്സ് ഡെസ്ക്
Published: October 24, 2026 09:32 AM IST | Updated: October 24, 2026 09:33 AM IST

ക്രൈ​സ്റ്റ്‌​ച​ർ​ച്ച്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ടി20 ​മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ കു​മാ​ർ കു​ശാ​ഗ്ര​യെ ഉ​ൾ​പ്പെ​ടു​ത്തി. പ​രി​ക്കേ​റ്റ ഇ​ഷാ​ൻ കി​ഷ​ന് പ​ക​ര​ക്കാ​ര​നാ​യി​ട്ടാ​ണ് ഈ ​പു​തു​മു​ഖം ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ചേ​ർ​ന്ന​ത്. നി​ല​വി​ൽ ഇ​ന്ത്യ എ ​ടീ​മി​ന്‍റെ ഭാ​ഗ​മാ​യി ക്രൈ​സ്റ്റ്‌​ച​ർ​ച്ചി​ലു​ള്ള 22കാ​ര​നാ​യ കു​ശാ​ഗ്ര​യ്ക്ക് ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ൻ ടി20 ​ടീ​മി​ലേ​ക്ക് വി​ളി​യെ​ത്തു​ന്ന​ത്.

നേ​ര​ത്തെ ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ നാ​ലും അ​ഞ്ചും മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ബാ​ക്ക​പ്പ് വി​ക്ക​റ്റ് കീ​പ്പ​റാ​യും കു​ശാ​ഗ്ര​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഐ​പി​എ​ല്ലി​ൽ ശു​ഭ്മാ​ൻ ഗി​ൽ നാ​യ​ക​നാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന്‍റെ താ​ര​മാ​ണ് കു​മാ​ർ കു​ശാ​ഗ്ര. ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​യു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് ഇ​ഷാ​ൻ കി​ഷ​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റ​ത്.

അ​തേ​സ​മ​യം കി​ഷ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മെ​ഡി​ക്ക​ൽ ടീം ​സൂ​ക്ഷ്‌​മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് ബി​സി​സി​ഐ പ്ര​സ്‌​താ​വ​ന​യി​ൽ അ​റി​യി​ച്ചു. നി​ല​വി​ൽ ഐ​സി​സി ടി 20 ​ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​താ​ണ് ഇ​ഷാ​ൻ കി​ഷ​ൻ.

Tags : ishan kishan Kumar Kushagra India Cricket Team India NewZealand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up