പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള സർവകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസിൽ മുൻ വൈസ് ചാൻസലറെയും സിൻഡിക്കറ്റ് അംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ക്രൈംബ്രാഞ്ച് നീക്കം. കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം തയാറായി. പ്രോസിക്യൂഷന് അനുമതി തേടി ക്രൈംബ്രാഞ്ച് എഡിജിപി സർക്കാരിന് അപേക്ഷ നൽകും.
അസിസ്റ്റന്റ് നിയമന പരീക്ഷയിൽ അട്ടിമറി നടത്തി സിപിഎം നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കേസിലെ പ്രധാന തൊണ്ടിമുതലായ ഉത്തരക്കടലാസ് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. മുൻ വൈസ് ചാൻസലർ രാമചന്ദ്രൻ നായർ, പ്രോവൈസ് ചാൻസലർ ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, എം.പി. റസൽ, കെ.എ. ആൻഡ്രൂ എന്നിവരാണ് കേസിലെ പ്രതികൾ.
സിൻഡിക്കറ്റ് അംഗമായിരുന്ന ബി.എസ്. രാജീവ് മരിച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് കേസ് എഴുതിത്തള്ളിയിരുന്നു. വർഷങ്ങൾക്കുശേഷം കേസ് വീണ്ടും നടപടികളിലേക്ക് കടക്കുന്നതോടെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം നിർണായകമാകും.
Tags : Kerala University Recruitment Scam Kerala University Recruitment Scam Former Vice-Chancellor Prosecution Crime Branch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash