തെലങ്കാന: വ്യവസായ സംരംഭങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എത്തിയവർ കോൺഗ്രസ് നേതാക്കളെ ഒളിക്യാമറയിൽ കുടുക്കാൻ ശ്രമിച്ചതായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിച്ചു. തന്നെയും കേരള മുഖ്യമന്ത്രി വി.ഡി. സതീശനെയും കാണാനെത്തിയവർ ക്യാമറ ഘടിപ്പിച്ച ‘മെറ്റാ ഗ്ലാസ്' ധരിച്ചിരുന്നതായി ശിവകുമാർ വെളിപ്പെടുത്തി.
ചന്ദ്രബാബു നായിഡുവിനെയും മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്രമന്ത്രിയെയും കണ്ടപ്പോൾ ഇവർ ഈ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യവസായത്തെക്കുറിച്ച് സംസാരിക്കാൻ എത്തിയവർ യഥാർഥത്തിൽ രാഷ്ട്രീയമാണ് സംസാരിച്ചതെന്നും സംശയം തോന്നിയതിനെതുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് വിവരം പുറത്തുവന്നതെന്നും ശിവകുമാർ വ്യക്തമാക്കി.
Tags : D.K. Shivakumar Hidden Camera Trap Congress Leaders Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash