രാജ്കോട്ട്: വ്യാജരേഖകൾ ചമച്ച് അലോപ്പതി മരുന്നുകൾ നൽകി പ്രദേശവാസികളെ കബളിപ്പിച്ചുവന്ന 17 ഡോക്ടർമാർ പൊലിസിന്റെ പ്രത്യേക ഓപ്പറേഷനിൽ വലയിലായി. ഇവരിൽ ഭൂരിപക്ഷം പേരും പത്താംക്ലാസ് പോലും പാസാകാത്തവരാണ്. മൂന്നുപേർ ബിരുദധാരികളാണ്.
പതൻവാവ്, ജസ്ദൻ, ജേട്പുർ, ഷാപർ (വെരാവൽ), കോട്ഡ സംഘനി, മെറ്റോഡ ജിഐഡിസി, പഠാരി, ഗോണ്ടൽ, ജേത്പുർ സിറ്റി, ജേത്പുർ ഉദ്യോഗനഗർ, ജംകണ്ടോർണ എന്നിവിടങ്ങളിൽ നാലുമാസം മുതൽ 25 വർഷംവരെ ഇവർ ഡോക്ടർ ചമഞ്ഞ് തട്ടിപ്പു നടത്തിവരികയായിരുന്നു.
പൊലിസ് എത്തുന്നതിനുമുന്പ് പലരും ഓടിരക്ഷപെട്ടെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും രാജ്കോട്ട് റൂറൽ പൊലിസ് സൂപ്രണ്ട് വിജയ് ഗുർജാർ പറഞ്ഞു. 17 ഡോക്ടർമാരിൽനിന്നായി മൂന്നുകോടിയിലധികം രൂപയുടെ സ്ഥാവരജംഗമ വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.
Tags : Fake Doctors Arrest Gujarat Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash