Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fake Doctors

ഗു​ജ​റാ​ത്തി​ൽ 17 വ്യാ​ജ ഡോ​ക്ട​ർ​മാ​ർ അ​റ​സ്റ്റി​ൽ

രാ​ജ്കോ​ട്ട്: വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് അ​ലോ​പ്പ​തി മ​രു​ന്നു​ക​ൾ ന​ൽ​കി പ്ര​ദേ​ശ​വാ​സി​ക​ളെ ക​ബ​ളി​പ്പി​ച്ചു​വ​ന്ന 17 ഡോ​ക്ട​ർ​മാ​ർ പൊ​ലി​സി​ന്‍റെ പ്ര​ത്യേ​ക ഓ​പ്പ​റേ​ഷ​നി​ൽ വ​ല​യി​ലാ​യി. ഇ​വ​രി​ൽ ഭൂ​രി​പ​ക്ഷം പേ​രും പ​ത്താം​ക്ലാ​സ് പോ​ലും പാ​സാ​കാ​ത്ത​വ​രാ​ണ്. മൂ​ന്നു​പേ​ർ ബി​രു​ദ​ധാ​രി​ക​ളാ​ണ്.

പ​ത​ൻ​വാ​വ്, ജ​സ്ദ​ൻ, ജേ​ട്പു​ർ, ഷാ​പ​ർ (വെ​രാ​വ​ൽ), കോ​ട്ഡ സം​ഘ​നി, മെ​റ്റോ​ഡ ജി​ഐ​ഡി​സി, പ​ഠാ​രി, ഗോ​ണ്ട​ൽ, ജേ​ത്പു​ർ സി​റ്റി, ജേ​ത്പു​ർ ഉ​ദ്യോ​ഗ​ന​ഗ​ർ, ജം​ക​ണ്ടോ​ർ​ണ എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു​മാ​സം മു​ത​ൽ 25 വ​ർ​ഷം​വ​രെ ഇ​വ​ർ ഡോ​ക്ട​ർ ച​മ​ഞ്ഞ് ത​ട്ടി​പ്പു ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

പൊ​ലി​സ് എ​ത്തു​ന്ന​തി​നു​മു​ന്പ് പ​ല​രും ഓ​ടി​ര​ക്ഷ​പെ​ട്ടെ​ന്നും ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും രാ​ജ്കോ​ട്ട് റൂ​റ​ൽ പൊ​ലി​സ് സൂ​പ്ര​ണ്ട് വി​ജ​യ് ഗു​ർ​ജാ​ർ പ​റ​ഞ്ഞു. 17 ഡോ​ക്ട​ർ​മാ​രി​ൽ​നി​ന്നാ​യി മൂ​ന്നു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സ്ഥാ​വ​ര​ജം​ഗ​മ വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up