പ്രതീകാത്മക ചിത്രം - എഐ
ദുബായ്: തെക്കന്‍ ജോര്‍ദാനില്‍ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ അക്രമികള്‍ നടത്തിയ വെടിവയ്പില്‍ ഏഴു പേര് കൊല്ലപ്പെട്ടു.
കരാക്കിലെ ഹമൗദ് പള്ളിയില്‍ മൃതസംസ്കാര ശുശ്രൂഷയ്ക്കിടെയായിരുന്നു വെടിവയ്പ്. കാറിലെത്തിയ മൂന്ന് അക്രമികൾ അഞ്ചു മിനിറ്റോളം തുടര്‍ച്ചയായി വെടിവയ്ക്കുകയാണുണ്ടായത്. 34 പേര്‍ക്കു പരിക്കേറ്റു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അല്‍ മാംലാക ടെലിവിഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആക്രമണം നടത്തിയ ഭീകരർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ പറഞ്ഞു.
അക്രമികളുടെ കൈയിൽ റൈഫിളും പിസ്റ്റളുമുണ്ടായിരുന്നു. ആക്രമണം നടക്കവേ പള്ളിക്കകത്ത് 150നും 200നും ഇടയില്‍ ആളുകളാണ് ഉണ്ടായിരുന്നത്. അമ്പതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടവര്‍. രക്ഷപ്പെട്ട അക്രമികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ജോര്‍ദാനില്‍ ഇത്തരം ആക്രമണങ്ങള്‍ അപൂർവമാണ്. ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള കരാക് ക്രൈസ്തവര്‍ ഏറെയുള്ള പ്രദേശമാണിത്. 2016ൽ കരാക്കിലുണ്ടായ ആക്രമണത്തിൽ ഏഴു പോലീസ് ഓഫീസർമാർ ഉൾപ്പടെ 10 പേർ കൊല്ലപ്പെട്ടിരുന്നു.
Tags : ChristianChurc Jordan GreekOrthodoxChurch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Hamoud