ശശി തരൂർ
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ ‘പരാജയപ്പെട്ട ഉത്പന്നം’ എന്ന രീതിയിൽ വിമർശനമുന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ശക്തമായ ഭാഷയിൽ മറുപടി നൽകി മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ.
ഡൽഹിയിൽ നടക്കുന്ന ‘എൻഡിടിവി വേൾഡ് സമ്മിറ്റിൽ’ സംസാരിക്കവെയാണ് തരൂർ ബിജെപിക്കെതിരേ ആഞ്ഞടിച്ചത്.
രാജ്യത്തെ യുവാക്കൾക്കിടയിൽ രാഹുൽ ഗാന്ധി വലിയ തരംഗമാണു സൃഷ്ടിച്ചിരിക്കുന്നത്. രാഹുലിനു ലഭിക്കുന്ന ഈ വൻ ജനപ്രീതി കണ്ടുള്ള ഭയമാണ് ബിജെപിയെ അദ്ദേഹത്തിനെതിരേ വ്യക്തിപരമായ അധിക്ഷേപങ്ങൾ ഉന്നയിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധിക്കു ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ലഭിക്കുന്ന പിന്തുണ കണ്ടെങ്കിലും കാര്യങ്ങൾ മനസിലാക്കാനും ജാഗ്രത പാലിക്കാനും ബിജെപി തയാറാകണമെന്ന് തരൂർ ഉപദേശിച്ചു.
പ്രിയങ്ക ഗാന്ധിയുടെ മകൻ റൈഹാൻ വദ്രയുടെ ഡൽഹി ബിക്കാനീർ ഹൗസിലെ ചിത്രപ്രദർശനത്തിൽനിന്ന് പ്രതിഷേധ ചിത്രങ്ങൾ നീക്കം ചെയ്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ.
എന്നാൽ ചിത്രങ്ങൾ നീക്കം ചെയ്ത നടപടി അധികൃതർക്കുതന്നെ തിരിച്ചടിയാകുകയാണുണ്ടായതെന്നും പ്രദർശനം നടന്നതിനേക്കാൾ വലിയ പ്രചാരവും പ്രശസ്തിയുമാണ് ഈ വിവാദത്തിലൂടെ റൈഹാൻ വദ്രയ്ക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കും ലഭിച്ചതെന്നും തരൂർ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നത് സംഭവങ്ങളുടെ ചിത്രീകരണം മാത്രമാണെന്നും അതിൽ രാഷ്ട്രീയനിലപാടുകൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റൈഹാന്റെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിലെ 105 ചിത്രങ്ങളിൽ 74 എണ്ണമാണ് അധികൃതർ ഒഴിവാക്കാൻ ആവശ്യപ്പെട്ടത്.
Tags : BJP ShashiTharoor Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash RahulGandhi