x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏഷ്യൻ പാരാ ഗെയിംസിൽ മ​ല​യാ​ളിതാ​രം നി​മി​ഷയ്ക്കു വെ​ള്ളി

വെബ്ഡെസ്ക്
Published: October 24, 2026 12:50 AM IST | Updated: October 24, 2026 12:50 AM IST

നി​മി​ഷ സി. ​സു​രേ​ഷ്

ന​ഗോ​യ: 2026 ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സി​ല്‍ വീ​ണ്ടും മ​ല​യാ​ളി​ത്തി​ള​ക്കം. വ​നി​താ വി​ഭാ​ഗം ടി 47 ​ലോം​ഗ്ജം​പി​ല്‍ 5.37 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത നി​മി​ഷ സി. ​സു​രേ​ഷ് വെ​ള്ളി സ്വ​ന്ത​മാ​ക്കി.

2022 ഹ്വാ​ങ്ഷൂ ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സി​ല്‍ 5.15 മീ​റ്റ​റു​മാ​യി സ്വ​ര്‍​ണം നേ​ടി​യി​രു​ന്നു. 5.37 മീ​റ്റ​ര്‍ മ​ല​യാ​ളി താ​ര​ത്തി​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ദൂ​ര​മാ​ണ്. 5.52 മീ​റ്റ​ര്‍ ദൂ​രം ചാ​ടി​യ ശ്രീ​ല​ങ്ക​യു​ടെ ധ​ന​ഞ്ജ​ന വി​ക്ര​മ​സിം​ഗെ ഈ​യി​ന​ത്തി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. പാ​രാ ഏ​ഷ്യ​ന്‍ ഗെ​യിം​സ് റി​ക്കാ​ര്‍​ഡാ​ണി​ത്. ചൈ​ന​യു​ടെ ചെ​ന്‍ ജി​ന്നി​നാ​ണ് (5.17 മീ​റ്റ​ര്‍) വെ​ങ്ക​ലം. നി​മി​ഷ 2022ല്‍ ​കു​റി​ച്ച 5.15 മീ​റ്റ​ര്‍ എ​ന്ന റി​ക്കാ​ര്‍​ഡാ​ണ് ധ​ന​ഞ്ജ​ന വി​ക്ര​മ​സിം​ഗെ ത​ക​ര്‍​ത്ത​ത്.

മൂ​ന്നാ​മ​ത് മ​ല​യാ​ളി

2026 ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന മൂ​ന്നാ​മ​തു മ​ല​യാ​ളി​യാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ നി​മി​ഷ സി. ​സു​രേ​ഷ്. നേ​ര​ത്തേ, പു​രു​ഷ 100 മീ​റ്റ​ര്‍ ടി 46/47 ​വി​ഭാ​ഗ​ത്തി​ല്‍ മ​ല​പ്പു​റം വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ബാ​സി​ല്‍ വെ​ള്ളി നേ​ടി​യി​രു​ന്നു.

മൂ​വാ​റ്റു​പു​ഴ പി​റ​മാ​ടം സ്വ​ദേ​ശി​യാ​യ ആ​ല്‍​ഫി​യ ജ​യിം​സ് വീ​ല്‍​ചെ​യ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ വ​നി​താ ഡ​ബി​ള്‍​സി​ല്‍ (ഡ​ബ്ല്യു​എ​ച്ച്1-​ഡ​ബ്ല്യു​എ​ച്ച്2) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി. ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സ് വീ​ല്‍​ചെ​യ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ പോ​രാ​ട്ട ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ നേ​ടു​ന്ന ആ​ദ്യമെ​ഡ​ലാ​യി​രു​ന്നു ആ​ല്‍​ഫി​യ ജ​യിം​സി​ന്‍റേ​ത്.

നി​മി​ഷ​യു​ടെ ച​രി​ത്രം

കാ​യി​ക​രം​ഗ​ത്ത് സാ​ധാ​ര​ണ അ​ത്‌​ല​റ്റി​ക്‌​സ് പോ​രാ​ട്ടവേ​ദി​ക​ളി​ലാ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്തു നി​മി​ഷ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. വ​ല​തു​കൈ​ക്കു പോ​ളി​യോ​ബാധ​യു​ള്ള നി​മി​ഷ, പാ​രാ അ​ത്‌​ല​റ്റി​ക്‌​സി​നെ​യും അ​തി​ലെ അ​ന്താ​രാ​ഷ്‌​ട്ര മ​ത്സ​ര​ങ്ങ​ളെ​യുംകു​റി​ച്ച് അ​റി​ഞ്ഞ​തോ​ടെ, 2017ല്‍ ​അ​ങ്ങോ​ട്ടു തി​രി​ഞ്ഞു. ഗു​ജ​റാ​ത്ത്, ഗാ​ന്ധി​ന​ഗ​റി​ലെ സാ​യ് സെ​ന്‍റ​റി​ലാ​ണ് നി​ല​വി​ല്‍ പ​രി​ശീ​ല​നം.

2021ല്‍ ​ഫ​സ്സ രാ​ജ്യാ​ന്ത​ര പാ​രാ അ​ത്‌​ല​റ്റി​ക്‌​സ് ഗ്രാ​ന്‍​ഡ്പ്രീ​യി​ല്‍ ലോം​ഗ്ജം​പ് സ്വ​ര്‍​ണം, 2026 ലോ​ക പാ​രാ അ​ത്‌​ല​റ്റി​ക്‌​സ് ഗ്രാ​ന്‍​ഡ്പ്രീ​യി​ല്‍ ലോം​ഗ്ജം​പി​ല്‍ സ്വ​ര്‍​ണ​വും വെ​ള്ളി​യും നേ​ടി​യി​ട്ടു​ണ്ട്.

ച​രി​ത്ര മെ​ഡ​ല്‍വേ​ട്ട

 ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മെ​ഡ​ല്‍ വേ​ട്ട​യു​മാ​യി ഐ​ച്ചി-​ന​ഗോ​യ​യി​ല്‍ ഇ​ന്ത്യ​ന്‍ കു​തി​പ്പ്. ഗെ​യിം​സ് ഇ​ന്ന് അ​വ​സാ​നി​ക്കാ​നി​രി​ക്കേ, 30 സ്വ​ര്‍​ണ​വും 35 വെ​ള്ളി​യും 49 വെ​ങ്ക​ല​വും അ​ട​ക്കം 114 മെ​ഡ​ലാ​ണ് ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്. മെ​ഡ​ല്‍ ടേ​ബി​ളി​ല്‍ നാ​ലാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ. 204 സ്വ​ര്‍​ണം, 115 വെ​ള്ളി, 108 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 427 മെ​ഡ​ലു​ള്ള ചൈ​ന​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

ഏ​ഷ്യ​ന്‍ പാ​രാ ഗെ​യിം​സ് ച​രി​ത്ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ റി​ക്കാ​ര്‍​ഡ് മെ​ഡ​ല്‍ വേ​ട്ട. 2022 ഹ്വാ​ങ്ഷൂ ഗെ​യിം​സി​ല്‍ 27 സ്വ​ര്‍​ണം, 32 വെ​ള്ളി, 49 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 108 മെ​ഡ​ല്‍ നേ​ടി​യ​താ​യി​രു​ന്നു ഇ​തി​നു മു​മ്പ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. ഇ​ന്ന​ലെ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ ഒ​മ്പ​തു സ്വ​ര്‍​ണം, ഏ​ഴു വെ​ള്ളി, എ​ട്ടു വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ 24 മെ​ഡ​ല്‍ എ​ത്തി.

Tags : Nimisha MalayaliAthlete SilverMedal Wins Sports

Recent News

Corehub Up