കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമിതി
കൊച്ചി: പതിനെട്ട് വയസിനു താഴെയുള്ളവർക്കു മദ്യം കൊടുത്ത ബാറുകൾക്കെതിരേ അബ്കാരി കുറ്റത്തിനു നടപടിയെടുക്കാന്‍ സർക്കാർ തയാറാകണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമിതി. കളമശേരിയിലും പാലായിലും ബാറുകളില്‍ കുട്ടികള്‍ക്ക് മദ്യം നൽകിയെന്ന് സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആരോപിച്ചു.
രണ്ടിടത്തും അടിപിടിയുമുണ്ടായി. ഗുരുതരമായ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ മാത്രമാണ് അധികാരികള്‍ നടപടികളിലേക്കു കടക്കുന്നത്. മദ്യത്തിനു ലൈസന്‍സുണ്ടെങ്കിലും മദ്യം വാങ്ങാന്‍ അനുമതിയില്ലാത്ത കുട്ടികള്‍ കള്ളുഷാപ്പുകളിലുള്പ്പടെ മദ്യപിക്കാന്‍ കയറുന്നുണ്ട്.
ഓപ്പറേഷന് തൂഫാന് നടപടി ഈ കേന്ദ്രങ്ങളിലേക്കുകൂടി വ്യാപിപ്പിക്കണമെന്നും പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
Tags : KCBC Bars AntiLiquor OpperationThufan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash OperationThufan