ഡൽഹിയിൽ തുടരുന്ന കേന്ദ്രസേന
ന്യൂഡൽഹി: എസ്ഐആർ ക്രമക്കേടിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ വീണ്ടും പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ തലസ്ഥാനനഗരിയിൽ വിന്യസിച്ചിരിക്കുന്ന കേന്ദ്രസേനയോട് തുടരാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. സേനയുടെ സേവന കാലാവധി ഈ മാസം 31 വരെയാണു നീട്ടിയിരിക്കുന്നത്.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം കടുത്തതോടെ ഈ മാസം ആദ്യമാണ് കേന്ദ്ര സായുധ പൊലിസ് സേനയെ ഡൽഹി പൊലിസിനൊപ്പം നഗരത്തിലെ തന്ത്രപ്രധാന മേഖലകളിൽ വിന്യസിച്ചത്.
വരും ദിവസങ്ങളിലും വൻ പ്രതിഷേധങ്ങൾക്കു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലിസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, ആർഎഎഫ്, സിഐഎസ്എഫ് എന്നീ സേനാവിഭാഗങ്ങളാണ് ഡൽഹി പൊലിസിനൊപ്പം ക്രമസമാധാന പാലനത്തിനായി രംഗത്തുള്ളത്.
Tags : CentralForces Delhi Remain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash