വി.എസ്. സുനിൽകുമാർ
തൃശൂർ: പൂരം കലക്കലുമായി ബന്ധപ്പെട്ട ആർഎസ്എസ്, ബിജെപി രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.എസ്. സുനിൽകുമാർ.
ആർഎസ്എസ്-ബിജെപി നേതാക്കൾ പൂരം ദിവസം താമസിച്ച കുറുപ്പം റോഡിലെ ഹോട്ടലിൽ ആരെല്ലാം സന്ദർശനം നടത്തിയെന്നത് ഉൾപ്പടെയുള്ള കാര്യം പൊലിസ് പരിശോധിക്കണമെന്നു മൊഴി നൽകിയിരുന്നു. ഇതൊന്നും പരിശോധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവന്പാടി ദേവസ്വത്തെ പ്രതിചേർക്കുന്നതിനോട് യോജിപ്പില്ല. പൂരത്തിന്റെ എഴുന്നള്ളിപ്പും മേളവും നിർത്തിവയ്ക്കാനിടയാക്കിയ സാഹചര്യങ്ങളും അതിനുപിന്നിൽ പ്രവർത്തിച്ചവരും ആരാണെന്നു കണ്ടെത്തണം. എഡിജിപി അജിത്കുമാറിന്റേതുപോലെ, അന്നത്തെ ജില്ലാ കളക്ടർ കൃഷ്ണതേജയുടെ പങ്കും അന്വേഷിക്കണം.
പൂരം അലങ്കോലപ്പെട്ട സമയത്ത് ആർഎസ്എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച ജാഥയിൽ എത്തിയവരാണു പ്രശ്നമുണ്ടാക്കിയത്. ഇടതുപക്ഷം അലങ്കോലപ്പെടുത്തിയെന്നു വരുത്തിത്തീർത്ത് പ്രശ്നപരിഹാരം നടത്തുന്നയാളായി സുരേഷ് ഗോപിയെ അവതരിപ്പിച്ചത് പൊലിസും ജില്ലാ ഭരണകൂടവുമായിരുന്നെന്നും സുനിൽകുമാർ പറഞ്ഞു.
Tags : PoliticalConspiracy SunilKumar Disruption Pooram Investigated Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash