Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigated

മു​ട്ടി​ൽ മ​രം​മു​റി കേ​സി​ൽ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണം: മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ

ക​​​ണ്ണൂ​​​ർ: മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി കേ​​​സി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ൺ. മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി കേ​​​സി​​​ൽ തി​​​രു​​​ത്ത​​​ലു​​​ക​​​ളോ​​​ടെ കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ൽ തി​​​രി​​​കെ ന​​​ൽ​​​കി.

കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും മു​​​ൻ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ കാ​​​ര്യ​​​ങ്ങ​​​ളും പ​​​രി​​​ശോ​​​ധി​​​ക്കും. കേ​​​സി​​​ൽ ദു​​​രൂ​​​ഹ​​​മാ​​​യ ഒ​​​ട്ടേ​​​റെ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​ണ്ട്. അ​​​ന്ന​​​ത്തെ റ​​​വ​​​ന്യു സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഡോ. ​​​ജ​​​യ​​​തി​​​ല​​​കി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ങ്ങി​​​യ സാ​​​ഹ​​​ച​​​ര്യം ഉ​​​ൾ​​​പ്പെ​​​ടെ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ ഒ​​​രു ചാ​​​ന​​​ൽ ഓ​​​ഫി​​​സി​​​ൽ​​​വ​​​ച്ച് ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്നും അ​​​തി​​​നു മ​​​റ്റൊ​​​രു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ദൃ​​​ക്സാ​​​ക്ഷി​​​യാ​​​ണെ​​​ന്നും കാ​​​ണി​​​ച്ച് ത​​​നി​​​ക്ക് ഇ-​​​മെ​​​യി​​​ൽ പ​​​രാ​​​തി ല​​​ഭി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നി​​​ലെ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം വേ​​​ണം.

മു​​​ട്ടി​​​ൽ മ​​​രം​​​മു​​​റി​​​യി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു വീ​​​ഴ്ച പ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. മു​​​ൻ സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ക​​​ൾ​​​ക്ക് ഊ​​​രി​​​പ്പോ​​​കാ​​​ൻ സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്കി​​​യോ എ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്നു. കു​​​റ്റ​​​പ​​​ത്ര​​​ത്തി​​​ൽ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച​​​ത് ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​ണോ എ​​​ന്ന് അ​​​ന്വേ​​​ഷി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ നി​​​ർ​​​ദ്ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഭീ​​​ഷ​​​ണി​​​ക്കു വ​​​ഴ​​​ങ്ങി രാ​​​ഷ്‌​​​ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

കെ​​​എ​​​എ​​​സ്ഇ ഡ​​​യ​​​റ​​​ക്ട​​​റാ​​​ക്കാ​​​ൻ നി​​​ശ്ച​​​യി​​​ച്ച ടോം ​​​ജോ​​​സ​​​ഫി​​​നെ​​​തി​​​രേ വ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് എ​​​ഡി​​​ജി​​​പി​​​യോ​​​ട് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം സ്വ​​​മേ​​​ധ​​​യാ സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ച​​​ത്. ടോം ​​​ജോ​​​സ​​​ഫി​​​നെ​​​തി​​​രേ കേ​​​സു​​​ള്ള കാ​​​ര്യം അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും താ​​​ൻ മു​​​ന്പ് മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴും സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.

മാ​​​ന​​​സി​​​ക​​​മാ​​​യി വൈ​​​ക​​​ല്യ​​​മു​​​ള്ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് വ​​​രു​​​ന്ന വാ​​​സ്ത​​​വ​​​വി​​​രു​​​ദ്ധ​​​മാ​​​യ വാ​​​ർ​​​ത്ത​​​ക​​​ളാ​​​ണി​​​ത്. ബ്ലാ​​​ക്ക് മെ​​​യി​​​ലിം​​​ഗ് ജേ​​​ർ​​​ണ​​​ലി​​​സ​​​വും ഭീ​​​ഷ​​​ണി​​​ക​​​ളും ക​​​ണ്ട് ഭ​​​യ​​​പ്പെ​​​ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു. ആ​​​റ​​​ള​​​ത്ത് ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലി​​​റ​​​ങ്ങി​​​യ കെ​​​എം1 എ​​​ന്ന കാ​​​ട്ടാ​​​ന​​​യെ പി​​​ടി​​​കൂ​​​ടാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Kerala

സി​ബി​എ​സ്ഇ: പി​ഴ​വ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി

കൊ​​​ല്ലം: സി​​​ബി​​​എ​​​സ്ഇ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ലെ ഗു​​​രു​​​ത​​​ര​​​മാ​​​യ പി​​​ഴ​​​വ് സം​​​ബ​​​ന്ധി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യോ​​​ടും കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ടും എ​​​ന്‍.​​​കെ പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വ്യ​​​ക്ത​​​മാ​​​യി വാ​​​യി​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​ത്ത ഉ​​​ത്ത​​​രക്ക​​​ട​​​ലാ​​​സു​​​ക​​​ള്‍ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യം ചെ​​​യ്തു​​​വെ​​​ന്ന വാ​​​ദം യു​​​ക്തി​​​സ​​​ഹ​​​മ​​​ല്ല. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ഭാ​​​വി​​​യെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ് പ​​​രീ​​​ക്ഷ ഉ​​​ത്ത​​​രക്കട​​​ലാ​​​സു​​​ക​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ​​​ത്തി​​​ലെ വീ​​​ഴ്ച നി​​​സ​​​ര​​​വ​​​ത്‍​ക​​​രി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ​​​മീ​​​പ​​​നം പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണ്. പു​​​ന​​​ര്‍​നി​​​ര്‍​ണ​​​യ​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കാ​​​ന്‍ കൊ​​​ണ്ടു​​​വ​​​ന്ന ഓ​​​ണ്‍ സ്‌​​​ക്രീ​​​ന്‍ മാ​​​ര്‍​ക്കിം​​​ഗ് സം​​​വി​​​ധാ​​​നം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും എ​​​ന്‍.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍ എം​​​പി പ​​​റ​​​ഞ്ഞു.

Kerala

ശബരിമലയിലെ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ അ​​​ന്വേ​​​ഷി​​​ക്ക​​​ണം


കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് കാ​​​ല​​​ത്ത് താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ളി​​​ല്‍ വി​​​ശ​​​ദ​​​ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍ഡ് ചീ​​​ഫ് വി​​​ജി​​​ല​​​ന്‍സ് ആ​​​ന്‍ഡ് സെ​​​ക്യൂ​​​രി​​​റ്റി ഓ​​​ഫീ​​​സ​​​ര്‍ 2025-26 സീ​​​സ​​​ണി​​​ലെ സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നാ​​​ണു നി​​​ര്‍ദേ​​​ശം.

സ​​​ന്നി​​​ധാ​​​ന​​​ത്തെ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​രും സ്ഥി​​​രം ജീ​​​വ​​​ന​​​ക്കാ​​​രും സാ​​​മ്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ട് ന​​​ട​​​ത്തി​​​യെ​​​ന്ന ശ​​​ബ​​​രി​​​മ​​​ല സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ര്‍ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി. ​​​രാ​​​ജ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, കെ.​​​വി. ജ​​​യ​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ന​​​വം​​​ബ​​​ര്‍ 17 മു​​​ത​​​ല്‍ സ​​​ന്നി​​​ധാ​​​ന​​​ത്തെ ബാ​​​ങ്കു​​​ക​​​ളി​​​ലും പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ന​​​ട​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് വി​​​ജി​​​ല​​​ന്‍സ് വി​​​ഭാ​​​ഗം ര​​​ഹ​​​സ്യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Kerala

ത​ന്ത്രി​യെ അ​റ​സ്റ്റ് ചെ​യ്താ​ലും പ​ങ്കാ​ളി​ത്തം എ​ന്താ​ണെ​ന്നു പ​റ​യ​ണം: വി.​ഡി. സ​തീ​ശ​ന്‍

കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ആ​​​​രു കു​​​​റ്റം ചെ​​​​യ്താ​​​​ലും നി​​​​യ​​​​മ​​​​ത്തി​​​​നു മു​​​​ന്നി​​​​ല്‍ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ള്‍ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​മെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു​​​​ള്ള​​​​ത്.

എ​​​​ന്നാ​​​​ല്‍, ഈ ​​​​കേ​​​​സി​​​​ല്‍ എ​​​​സ്‌​​​​ഐ​​​​ടി​​​​ക്കു​​​മേ​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് സ​​​​മ്മ​​​​ര്‍​ദം ചെ​​​​ലു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും ത​​​​ന്ത്രി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​ക്കി​​​​യ​​​​തി​​​​ല്‍ കൃ​​​​ത്യ​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കാ​​​​ന്‍ അ​​​​ന്വേ​​​​ഷ​​​​ണ​​​സം​​​​ഘ​​​​ത്തി​​​​നു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

മ​​​​ന്ത്രി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്താ​​​​ലും ത​​​​ന്ത്രി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്താ​​​​ലും പ​​​​ങ്കാ​​​​ളി​​​​ത്തം എ​​​​ന്താ​​​​ണെ​​​​ന്നു പ​​​​റ​​​​യ​​​​ണം. മു​​​​ന്‍ ദേ​​​​വ​​​​സ്വം പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​പ്പോ​​​​ള്‍ അ​​​​തു പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. നാ​​​​ളെ മു​​​​ന്‍ മ​​​​ന്ത്രി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്താ​​​​ലും എ​​​​ന്തി​​​​നാ​​​​ണ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം.

അ​​​​ന്വേ​​​​ഷ​​​​ണം സു​​​​താ​​​​ര്യ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നും നി​​​​യ​​​​മം അ​​​​തി​​​​ന്‍റെ വ​​​​ഴി​​​​ക്കു പോ​​​​ക​​​​ണ​​​​മെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു. കൊ​​​​ച്ചി മേ​​​​യ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ല​​​​ത്തീ​​​​ന്‍ സ​​​​ഭ ഇ​​​​ട​​​​പെ​​​​ട്ടു എ​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​ണ്. ല​​​​ത്തീ​​​​ന്‍ സ​​​​ഭ ഒ​​​​രി​​​​ക്ക​​​​ലും അ​​​​ത്ത​​​​രം ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ ഉ​​​​ന്ന​​​​യി​​​​ച്ചി​​​​ട്ടി​​​​ല്ല. കെ​​​​പി​​​​സി​​​​സി കൃ​​​​ത്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ച്ചാ​​​​ണ് മേ​​​​യ​​​​റെ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ളെ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി വി​​​​വാ​​​​ദ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചി​​​​ഴ​​​​യ്ക്ക​​​​രു​​​​ത്. മേ​​​​യ​​​​ര്‍ ആ ​​​​സ​​​​മു​​​​ദാ​​​​യാം​​​ഗ​​​മ​​​​ല്ലെ​​​​ന്നും ഈ ​​​​വി​​​​വാ​​​​ദ​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം ഇ​​​​ല്ലെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു

Latest News

Corehub Up