x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു; പാ​ർ​ട്ടി ഫ​ണ്ടു​ക​ളു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷിക്ക​ണം


Published: June 21, 2026 05:09 AM IST | Updated: June 21, 2026 05:09 AM IST

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു. പാ​ർ​ട്ടി ഫ​ണ്ടു​ക​ളു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന വി​മ​ത എം​എ​ൽ​എ​മാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണി​ത്. സ്വ​കാ​ര്യ ബാ​ങ്കി​ലെ ഈ ​മൂ​ന്ന് അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 440 കോ​ടി രൂ​പ​യു​ണ്ടെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​നോ മ​റ്റ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​നോ പാ​ർ​ട്ടി​ക്ക് ക​ഴി​യി​ല്ല. എ​ന്നാ​ൽ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ത​ട​സ​മു​ണ്ടാ​വി​ല്ല.

നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ൽ ക​ടു​ത്ത അ​ധി​കാ​ര ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മു​ൻ മ​ന്ത്രി അ​രൂ​പ് ബി​ശ്വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​വും പ്ര​തി​പ​ക്ഷ നേ​താ​വ് ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗ​വും ത​മ്മി​ലാ​ണ് പാ​ർ​ട്ടി ഫ​ണ്ടി​ന്‍റെ​യും സം​ഘ​ട​ന​യു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​നാ​യി പോ​രാ​ടു​ന്ന​ത്.

ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യെ അ​നു​കൂ​ലി​ക്കു​ന്ന 10 എം​എ​ൽ​എ​മാ​ർ ബി​ധാ​ന​ഗ​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ന് കീ​ഴി​ലു​ള്ള സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത്. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലെ​ന്നാ​ണ് വി​മ​ത​രു​ടെ പ​രാ​തി. സ്വാ​ധീ​നം ദു​രു​പ​യോ​ഗം ചെ​യ്തും അ​ഴി​മ​തി​യി​ലൂ​ടെ​യും ത​ട്ടി​പ്പു​ക​ളി​ലൂ​ടെ​യും സ​മാ​ഹ​രി​ച്ച പ​ണ​മാ​ണോ ഇ​തെ​ന്നും പൊ​തു​പ​ണം വ​ക​മാ​റ്റി​യ​താ​ണോ എ​ന്നും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, അ​രൂ​പ് ബി​ശ്വാ​സി​ന് ഇ​പ്പോ​ൾ പാ​ർ​ട്ടി ട്ര​ഷ​റ​ർ സ്ഥാ​ന​മി​ല്ലെ​ന്നും പാ​ർ​ട്ടി കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും മ​മ​താ ബാ​ന​ർ​ജി പ​ക്ഷ​ത്തെ എം​എ​ൽ​എ​യാ​യ കു​നാ​ൽ ഘോ​ഷ് പ്ര​തി​ക​രി​ച്ചു. ജൂ​ൺ അ​ഞ്ചി​ന് ന​ട​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ സു​ഭാ​ശി​ഷ് ച​ക്ര​വ​ർ​ത്തി​യെ പു​തി​യ ട്ര​ഷ​റ​റാ​യി ഐ​ക​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : bank accounts frozen Trinamool Congress party funds investigated

Recent News

Corehub Up