Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Frozen

ഭര്‍ത്താവ് മരിക്കുന്നതിനുമുമ്പ് ശീതീകരിച്ചു സൂക്ഷിച്ച ബീജം ഉപയോഗിച്ച് കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി

കൊ​​​ച്ചി: ഭ​​​ര്‍ത്താ​​​വ് മ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് ശീ​​​തീ​​​ക​​​രി​​​ച്ചു സൂ​​​ക്ഷി​​​ച്ച ബീ​​​ജം ഉ​​​പ​​​യോ​​​ഗി​​​ച്ച് ഗ​​​ര്‍ഭ​​​ധാ​​​ര​​​ണം ന​​​ട​​​ത്താ​​​ന്‍ യു​​​വ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍കി ഹൈ​​​ക്കോ​​​ട​​​തി.

2021 മാ​​​ര്‍ച്ചി​​​ല്‍ ഭ​​​ര്‍ത്താ​​​വ് മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് വ​​​ന്ധ്യ​​​താ ചി​​​കി​​​ത്സ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ശീ​​​തീ​​​ക​​​രി​​​ച്ചു സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന ഭ്രൂ​​​ണം കൃ​​​ത്രി​​​മ ഗ​​​ര്‍ഭ​​​ധാ​​​ര​​​ണ​​​ത്തി​​​നു കൈ​​​മാ​​​റാ​​​ന്‍ വി​​​സ​​​മ്മ​​​തി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​സ്എ​​​ടി ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ന​​​ട​​​പ​​​ടി ചോ​​​ദ്യം ചെ​​​യ്തു ആ​​​ല​​​പ്പു​​​ഴ ചെ​​​റി​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ 43കാ​​​രി ന​​​ല്‍കി​​​യ ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് ഹ​​​രി​​​ശ​​​ങ്ക​​​ര്‍ വി. ​​​മേ​​​നോ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

അ​​​സി​​​സ്റ്റ​​​ഡ് റീ​​​പ്രൊ​​​ഡ​​​ക്ടീ​​​വ് ടെ​​​ക്‌​​​നോ​​​ള​​​ജി (റെഗു​​​ലേ​​​ഷ​​​ന്‍) ആ​​​ക്ട് പ്ര​​​കാ​​​രം ഭ​​​ര്‍ത്താ​​​വി​​​ന്‍റെ രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ഭ്രൂ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ വാ​​​ദം. ഭ്രൂ​​​ണം ശീ​​​തീ​​​ക​​​രി​​​ച്ച് സൂ​​​ക്ഷി​​​ക്കു​​​മ്പോ​​​ള്‍, ദ​​​മ്പ​​​തി​​​ക​​​ള്‍ക്ക് ത​​​ങ്ങ​​​ളു​​​ടെ മ​​​ര​​​ണ​​​ശേ​​​ഷം അ​​​തെ​​​ങ്ങ​​​നെ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ന്‍ മൂ​​​ന്ന് ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ണ്ട്.

ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​ങ്കാ​​​ളി​​​ക്ക് കൈ​​​മാ​​​റു​​​ക, ഗ​​​വേ​​​ഷ​​​ണ ആ​​​വ​​​ശ്യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക, ന​​​ശി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ക എ​​​ന്നി​​​വ​​​യാ​​​ണ് ഓ​​​പ്ഷ​​​നു​​​ക​​​ള്‍. ദ​​​മ്പ​​​തി​​​ക​​​ള്‍ പൂ​​​രി​​​പ്പി​​​ച്ചു​​​ ന​​​ല്‍കേ​​​ണ്ട നി​​​ശ്ചി​​​ത അ​​​പേ​​​ക്ഷ​​​യ​​​ല്ല ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍കി​​​യ​​​തെ​​​ന്നും അ​​​വ​​​രു​​​ടെ വീ​​​ഴ്ച​​​യ്ക്കു ത​​​ന്നെ ഇ​​​ര​​​യാ​​​ക്ക​​​രു​​​തെ​​​ന്നും അ​​​വ​​​ര്‍ വാ​​​ദി​​​ച്ചു.

ഭ​​​ര്‍ത്താ​​​വി​​​ന്‍റെ രേ​​​ഖാ​​​മൂ​​​ല​​​മു​​​ള്ള അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ മ​​​ര​​​ണ​​​ശേ​​​ഷം ഭ്രൂ​​​ണം ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത് നി​​​യ​​​മ​​​പ​​​ര​​​വും ധാ​​​ര്‍മി​​​ക​​​വു​​​മാ​​​യി സ​​​ങ്കീ​​​ര്‍ണ​​​ത​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്ന​​​തി​​​നു​​​ പു​​​റ​​​മെ സ്വ​​​ത്ത് കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ര്‍ക്ക​​​ങ്ങ​​​ള്‍ക്കു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ വാ​​​ദം.

ബീ​​​ജം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഭ​​​ര്‍ത്താ​​​വി​​​ന്‍റെ യ​​​ഥാ​​​ര്‍ഥ ഉ​​​ദ്ദേ​​​ശ്യ​​​മെ​​​ന്നും അ​​​മ്മ​​​യാ​​​കാ​​​നു​​​ള്ള യു​​​വ​​​തി​​​യു​​​ടെ ആ​​​ഗ്ര​​​ഹ​​​ത്തി​​​ന് മു​​​ന്‍തൂ​​​ക്കം ന​​​ല്‍കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യ കോ​​​ട​​​തി തു​​​ട​​​ര്‍ന്ന് ആ​​​വ​​​ശ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

International

ചേഗോസ്: തീരുമാനം മരവിപ്പിച്ചത് ട്രംപിന്‍റെ നിലപാടു മൂലമെന്ന് യുകെ

ല​​ണ്ട​​ൻ: ഇ​​ന്ത്യ​​ൻ മ​​ഹാ​​സ​​മു​​ദ്ര​​ത്തി​​ലെ ചേ​​ഗോ​​സ് ദ്വീ​​പു​​ക​​ളു​​ടെ പ​​ര​​മാ​​ധി​​കാ​​രം മൗ​​റീ​​ഷ്യ​​സി​​നു കൈ​​മാ​​റാ​​നു​​ള്ള ക​​രാ​​ർ മ​​ര​​വി​​പ്പി​​ച്ച​​ത് യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പി​​ന്‍റെ നി​​ല​​പാ​​ടു മൂ​​ല​​മാ​​ണെ​​ന്ന് യു​​കെ സ്ഥി​​രീ​​ക​​രി​​ച്ചു. ഫോ​​റി​​ൻ, കോ​​മ​​ൺ​​വെ​​ൽ​​ത്ത് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്മെ​​ന്‍റ് ഓ​​ഫീ​​സ്(​​എ​​ഫ്സി​​ഡി​​ഒ) മ​​ന്ത്രി സ്റ്റീ​​ഫ​​ൻ ഡോ​​ട്ടി​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ചേ​​ഗോ​​സ് ദ്വീ​​പു​​ക​​ളി​​ലൊ​​ന്നാ​​യ ഡീ​​യേ​​ഗോ ഗാ​​ർ​​സ്യയി​​ലാ​​ണ് യു​​എ​​സ്-​​യു​​കെ സൈ​​നി​​ക​​താ​​വ​​ളം സ്ഥി​​തി ചെ​​യ്യു​​ന്ന​​ത്. അ​​റു​​പ​​തോ​​ളം ദ്വീ​​പു​​ക​​ളാ​​ണ് ചേഗോ​​സി​​ലു​​ള്ള​​ത്. മൗ​​റീ​​ഷ്യ​​സി​​നു ചേ​​ഗോ​​സ് ദ്വീ​​പു​​ക​​ൾ കൈ​​മാ​​റാ​​നു​​ള്ള നീ​​ക്കം ഉ​​പേ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന് ജ​​നു​​വ​​രി​​യി​​ൽ യു​​കെ പ്ര​​ധാ​​ന​​മ​​ന്ത്രി കീ​​യ​​ർ സ്റ്റാ​​ർ​​മ​​റോ​​ട് ട്രം​​പ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

ഫ്ര​​ഞ്ച് കോ​​ള​​നി​​യാ​​യി​​രു​​ന്ന മൗ​​റീ​​ഷ്യ​​സ് ചേഗോ​​സ് ദ്വീ​​പു​​ക​​ളും 1845ൽ ​​ബ്രി​​ട്ട​​നു കൈ​​മാ​​റിയതാണ്. 1968ൽ ​​മൗ​​റീ​​ഷ്യ​​സ് സ്വാ​​ത​​ന്ത്ര്യം നേ​​ടി. അ​​ന്നു​​മു​​ത​​ൽ അ​​വ​​ർ ചേ​​ഗോ​​സി​​നു​​മേ​​ൽ അ​​വ​​കാ​​ശ​​വാ​​ദം ഉ​​ന്ന​​യി​​ക്കു​​ന്നു.

International

ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ യുഎസ് വിട്ടുകൊടുക്കും

ഇ​സ്‌​ലാ​മാ​ബാ​ദ്: ​ഉ​പ​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ര​വി​പ്പി​ച്ച ഇ​റേ​നി​യ​ൻ ആ​സ്തി​ക​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ അ​മേ​രി​ക്ക സ​മ്മ​തി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.

ഖ​ത്ത​റി​ലെ​യും ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ലെ​യും ബാ​ങ്കു​ക​ളി​ലു​ള്ള ഇ​ത്ത​രം ആ​സ്തി​ക​ൾ ഇ​റാ​നു തി​രി​കെ ല​ഭി​ക്കും.ഇ​സ്‌​ലാ​മാ​ബാ​ദി​ലെ ഇ​റാ​ൻ-​യു​എ​സ് സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കി​ടെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ​യു​ള്ള ക​പ്പ​ൽ​ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​ണ് അ​മേ​രി​ക്ക ഇ​ത്ത​ര​മൊ​രു വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റാ​യ​തെ​ന്നു സൂ​ച​ന​യു​ണ്ട്. ഹോ​ർ​മു​സി​ലെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഇ​സ്‌​ലാ​മാ​ബാ​ദ് ച​ർ​ച്ച​യി​ലെ പ്ര​ധാ​ന വി​ഷ​യ​മാ​ണ്.

അ​തേ​സ​മ​യം, ആ​സ്തി​ക​ൾ വി​ട്ടു​കൊ​ടു​ക്കു​ന്ന​കാ​ര്യം സ്ഥി​രീ​ക​രി​ക്കാ​ൻ അ​മേ​രി​ക്ക​ൻ വൃ​ത്ത​ങ്ങ​ൾ ത​യാ​റാ​യി​ട്ടി​ല്ല.

യു​എ​സ്-​ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി​ട്ടാ​ണ്, ഗ​ൾ​ഫി​ൽ​നി​ന്ന് എ​ണ്ണടാ​ങ്ക​റു​ക​ൾ പു​റ​ത്തേ​ക്കു ക​ട​ക്കു​ന്ന ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ച്ച​ത്.

ഇ​തോ​ടെ ആ​ഗോ​ള​വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​തി​ച്ചു​യ​ർ​ന്നു. അ​മേ​രി​ക്ക​യു​മാ​യി ര​ണ്ടാ​ഴ്ച വെ​ടി നി​ർ​ത്താ​ൻ സ​മ്മ​തി​ച്ചെ​ങ്കി​ലും ഹോ​ർ​മു​സി​ൽ ഇ​റാ​ന്‍റെ നി​യ​ന്ത്ര​ണം തു​ട​രു​ക​യാ​ണ്. ക​പ്പ​ലു​ക​ളി​ൽ​നി​ന്ന് ഇ​റാ​ൻ ടോ​ൾ പി​രി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.

National

ബി​രി​യാ​ണി ക​ട​യി​ലെ ഫ്രീ​സ​റി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം

ല​ക്നോ: ബി​രി​യാ​ണി ക​ട​യി​ലെ ഫ്രീ​സ​റി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം. ബ​ക്ഷി കാ ​ത​ലാ​ബി​ൽ വെ​ജി​റ്റ​ബി​ൾ ബി​രി​യാ​ണി ക​ട​യി​ലെ ഫ്രീ​സ​റി​നു​ള്ളി​ൽ നി​ന്നു​മാ​ണ് യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കി​ഷ​ൻ​പൂ​ർ മ​ജ്‌​റ സ്വ​ദേ​ശി വി​ജ​യ് പാ​ൽ (35) ആ​ണ് മ​രി​ച്ച​ത്.

ക​ട​യു​ട​മ ഷാ​നി റാ​വ​ത്തി​ന്‍റെ പി​താ​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി ക​ട അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ണ്ടും ക​ട തു​റ​ക്കാ​ൻ ഷാ​നി എ​ത്തി​യ​പ്പോ​ഴാ​ണ് ഫ്രീ​സ​റി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഉ​യാ​ൾ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ക്കു​ക​യും ചെ​യ്തു.

ദി​വ​സ വേ​ത​ന​ക്കാ​ര​നാ​യ വി​ജ​യ് അ​ഞ്ച് വ​ർ​ഷം മു​മ്പ് ഭാ​ര്യ​യു​മാ​യി വേ​ർ​പി​രി​ഞ്ഞ​തി​നു​ശേ​ഷം ത​നി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​യ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന് ഇ​ഡി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി റെ​യ്‌​ഡി​ല്‍ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ലു​ക​ള്‍. 1.3 കോ​ടി വി​ല വ​രു​ന്ന ആ​സ്തി​ക​ൾ മ​ര​വി​പ്പി​ച്ചെ​ന്ന് ഇ​ഡി അ​റി​യി​ച്ചു . കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളു​ടെ സ്വ​ത്തു​ക്ക​ളാ​ണ് മ​ര​വി​പ്പി​ച്ച​ത്.

ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് 100 ഗ്രാം ​സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തെ​ന്നും ഇ​ഡി അ​റി​യി​ച്ചു. സ്വ​ർ​ണ ക​ട്ടി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണം ചെ​മ്പാ​ക്കി​യ രേ​ഖ​യും റെ​യ്‌​ഡി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ഇ​ഡി അ​റി​യി​ച്ചു.

ദേ​വ​സ്വം ബോ​ർ​ഡ് ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണ് രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. 2019 നും 2024 ​നും ഇ​ട​യി​ൽ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും ഇ​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ദേ​വ​സ്വം ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ശ​യാ​സ്പ​ദ​മാ​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ൻ ഗോ​ൾ​ഡ​ൻ ഷാ​ഡോ എ​ന്ന പേ​രി​ലാ​യി​രു​ന്നു ഇ​ന്ന​ലെ ഇ​ഡി വ്യാ​പ​ക റെ​യ്ഡ് ന​ട​ത്തി​യ​ത്.

Kerala

മൈനസിൽ ഫ്രീസായി മൂന്നാർ

മൂ​​​ന്നാ​​​ര്‍: ശൈ​​​ത്യ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ല​​​മ​​​ര്‍ന്ന് മൂ​​​ന്നാ​​​ര്‍. താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഡി​​​ഗ്രി​​​യി​​​ല്‍ എ​​​ത്തി​​​യ​​​തോ​​​ടെ പു​​​ല്‍മേ​​​ടു​​​ക​​​ളും എ​​​സ്റ്റേ​​​റ്റും മ​​​ല​​​നി​​​ര​​​ക​​​ളും മ​​​ഞ്ഞി​​​ല്‍ പു​​​ത​​​ഞ്ഞ നി​​​ല​​​യി​​​ലാ​​​ണ്. ചെ​​​ണ്ടു​​​വ​​​ര, ന​​​ല്ല​​​ത​​​ണ്ണി, സൈ​​​ല​​​ന്‍റ്​​​വാ​​​ലി, സെ​​​വ​​​ന്‍മ​​​ല എ​​​ന്നി​​​വ​​​ങ്ങ​​​ളി​​​ലാ​​​ണ് ത​​​ണു​​​പ്പ് മൈ​​​ന​​​സ് ഒ​​​ന്നി​​​ല്‍ എ​​​ത്തി​​​യ​​​ത്.

മാ​​​ട്ടു​​​പ്പെ​​​ട്ടി, ല​​​ക്ഷ്മി, ന​​​ല്ല​​​ത​​​ണ്ണി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പൂ​​​ജ്യം ഡി​​​ഗ്രി സെ​​​ല്‍ഷസാ​​​യി​​​രു​​​ന്നു കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല. മൂ​​​ന്നാ​​​ര്‍ ടൗ​​​ണി​​​ല്‍ ര​​​ണ്ടു ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്നു കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല. ദേ​​​വി​​​കു​​​ളം ഒ​​​ഡി​​​കെ ഡി​​​വി​​​ഷ​​​നി​​​ലും മൈ​​​ന​​​സ് ഒ​​​ന്നി​​​ലേ​​​ക്ക് താ​​​പ​​​നി​​​ല താ​​​ഴ്ന്നു. ഇ​​​തോ​​​ടെ ക​​​ന​​​ത്ത മ​​​ഞ്ഞും ത​​​ണു​​​പ്പു​​​മാ​​​ണ് ഇ​​​വി​​​ടെ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. മു​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ത്ത​​​വ​​​ണ ത​​​ണു​​​പ്പി​​​ന്‍റെ കാ​​​ഠി​​​ന്യം കൂ​​​ടു​​​ത​​​ലാ​​​ണ്.

ശൈ​​​ത്യം ആ​​​സ്വ​​​ദി​​​ക്കാ​​​ന്‍ ധാ​​​രാ​​​ളം വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ മൂ​​​ന്നാ​​​റി​​​ല്‍ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി തു​​​ട​​​ര്‍ച്ച​​​യാ​​​യി മ​​​ഴ പെ​​​യ്ത​​​തു മൂ​​​ലം പൊ​​​തു​​​വേ മൂ​​​ന്നാ​​​റി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും സാ​​​മാ​​​ന്യം ന​​​ല്ല ത​​​ണു​​​പ്പ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ മാ​​​സം മൂ​​​ന്നാ​​​റി​​​ലെ കു​​​ണ്ട​​​ള എ​​​സ്റ്റേ​​​റ്റി​​​ല്‍ കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല 7.1 ഡി​​​ഗ്രി സെ​​​ല്‍ഷസ് വ​​​രെ എ​​​ത്തി​​​യി​​​രു​​​ന്നു. മൂ​​​ന്നാ​​​ര്‍ ടൗ​​​ണി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും 7.8 ഡി​​​ഗ്രി സെ​​​ല്‍ഷസാ​​​യി​​​രു​​​ന്നു താ​​​പ​​​നി​​​ല. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ക​​​ല്‍സ​​​മ​​​യ​​​ത്തും ന​​​ല്ല ത​​​ണു​​​പ്പാ​​​ണ്.

ശൈത്യം ഇ​​​നി​​​യും വ​​​ര്‍ധി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. ത​​​ണു​​​പ്പ് ആ​​​സ്വ​​​ദി​​​ക്കാ​​​ന്‍ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ളു​​​ടെ ഒ​​​ഴു​​​ക്ക് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. നി​​​ല​​​വി​​​ല്‍ ഹോ​​​ട്ട​​​ലു​​​ക​​​ളും റി​​​സോ​​​ര്‍ട്ടു​​​ക​​​ളി​​​ലു​​​മെ​​​ല്ലാം തി​​​ര​​​ക്ക് വ​​​ര്‍ധി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up