x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​ദി​ക്ക് ലോ​ക്ക് ; തൃ​ണ​മൂ​ലി​ന്‍റെ 440 കോ​ടി രൂ​പ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു


Published: June 20, 2026 04:52 PM IST | Updated: June 20, 2026 04:52 PM IST

കോ​ൽ​ക്ക​ത്ത: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി 440 കോ​ടി രൂ​പ നി​ക്ഷേ​പ​മു​ള്ള മൂ​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു. വി​മ​ത എം​എ​ൽ​എ​മാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ഈ ​അ​പ്ര​തീ​ക്ഷി​ത നീ​ക്കം.

ഫ​ണ്ടു​ക​ളു​ടെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് വി​മ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബാ​ങ്കി​ലു​ള്ള ഈ ​മൂ​ന്ന് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നു​മു​ള്ള പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് പ​ണം വ​രു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യെ അ​നു​കൂ​ലി​ക്കു​ന്ന പ​ത്ത് എം​എ​ൽ​എ​മാ​രാ​ണ് സൈ​ബ​ർ ക്രൈം ​പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പാ​ർ​ട്ടി​യു​ടെ ഈ ​അ​ക്കൗ​ണ്ടു​ക​ളി​ലു​ള്ള പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Tags : trinamool congress bank account frozen

Recent News

Corehub Up