എ. അഭിനവ്, സി.എം. അമീന ഷെർമിൻ
തിരുവനന്തപുരം: റഷ്യയിലെ സോച്ചിയിൽ നടക്കുന്ന മൾട്ടിനാഷണൽ യൂത്ത് ജ്യോഗ്രഫി ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ രണ്ട് മലയാളി വിദ്യാർഥികൾ.
‘യുഡാൻഷ’ മത്സരത്തിൽ വിജയികളായ മലപ്പുറം താനൂർ എംഇഎസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി സി.എം. അമീന ഷെർമിൻ, തൃശൂർ കുളപതി മുൻഷി ഭവൻസ് വിദ്യാമന്ദിറിലെ പത്താം ക്ലാസ് വിദ്യാർഥി എ. അഭിനവ് എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്,
റഷ്യൻ ജിയോഗ്രഫിക്കൽ സൊസൈറ്റിയുടെ ഇന്ത്യൻ സെന്ററും തിരുവനന്തപുരത്തെ റഷ്യൻ ഹോണററി കോണ്‍സുലേറ്റും ചേർന്നാണ് വിദ്യാർഥികളെ തെരഞ്ഞെടുത്തത്. പാഠപുസ്തക അറിവുകൾക്കപ്പുറം യുഡാൻഷയിലൂടെ അവരിൽ വളർത്തിയെടുത്ത സാമൂഹികബോധവും മറ്റു കഴിവുകളും പരിഗണിച്ചാണ് ഈ തെരഞ്ഞെടുപ്പ്.
സംസ്ഥാനതല വിജയികളെ അന്താരാഷ്ട്ര ഒളിന്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കുന്നതിൽഏറെ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം റഷ്യൻ ഹോണററി കോണ്‍സൽ രതീഷ് സി. നായർ പറഞ്ഞു. ഇന്നലെ ആരംഭിച്ച ഒളിന്പ്യാഡ് നവംബർ ഒന്നിന് അവസാനിക്കും.
Tags : MalayaliStudents Represent India Russian YouthGeographyOlympiad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash