x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ സ്ഫോ​ട​നം; അ​ഞ്ച് പേ​ർ മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 24, 2026 11:34 AM IST | Updated: October 24, 2026 11:34 AM IST

സ്ഫോ​ട​നമുണ്ടായ പ​ട​ക്ക നി​ർ​മാ​ണ ശാ​ല​

പാ​റ്റ്ന: ബി​ഹാ​റി​ലെ സീ​വ​നി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച് പേ​ർ മരിച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ കാ​ണാ​താ​യി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വീ​ടി​നു​ള്ളി​ൽ പ​ട​ക്കം നി​ർ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ തെ​റി​ച്ച് റോ​ഡി​ൽ പ​തി​ച്ച​താ​യി പൊ​ലി​സ് പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ ര​ണ്ട് പേ​ർ വീ​ടി​ന് പു​റ​ത്താ​യി​രു​ന്നു​വെ​ന്നും കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ർ​ക്ക് മു​മ്പ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ത് കൃ​ത്യ​മാ​യി പു​തു​ക്കി​യി​രു​ന്നോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്ഫോ​ട​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Explosion Firecracker Kill

Recent News

Corehub Up