Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Firecracker

Thiruvananthapuram

വീ​ടി​നു നേ​രെ പ​ട​ക്കം എ​റി​ഞ്ഞു: രണ്ടുപേർ പിടിയിൽ

മ​ല​യി​ൻ​കീ​ഴ് : ബൈ​ക്കു​ക​ളി​ൽ എ​ത്തി വീ​ടി​നു നേ​രെ പ​ട​ക്കം എ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ പി​ടി​യി​ൽ. ക​ര​മ​ന മേ​ലാ​റ​ന്നൂ​ർ മീ​നാ ഭ​വ​നി​ൽ വി​മ​ൽ രാ​ജ് (25), തി​രു​മ​ല പു​ന്ന​യ്ക്കാ​മു​ഗ​ൾ പ്ലാ​വി​ള ത​ച്ച​ൻ വി​ള പു​ത്ത​ൻ വീ​ട്ടി​ൽ മ​ഹാ​ദേ​വ​ർ (20) എ​ന്നി​വ​രെ​യാ​ണ് മ​ല​യി​ൻ​കീ​ഴ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു പേ​ർ ഒ​ളി​വി​ലാ​ണ്.

പേ​യാ​ട് ചീ​ല​പ്പാ​റ സ്വ​ദേ​ശി സ​ന്ദേ​ശ് കു​മാ​റും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഈ ​മാ​സം 12 നാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. പൂ​ർ​വ​വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം.

Kerala

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിച്ചു, ചീളുകൾ കുത്തിക്കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം

കൊ​യി​ലാ​ണ്ടി: കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ൽ വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് 16 വ​യ​സു​കാ​ര​ന് ദാരുണാന്ത്യം. കൊ​യി​ലാ​ണ്ടി കൊരയങ്ങാട് തെരുവിൽ അദ്വൈതാണ് മരിച്ചത്. പ‌ടക്കം സ്റ്റീൽ പാത്രത്തിൽ വെച്ച് പൊട്ടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. യൂ‌ട്യൂബിൽ നോക്കിയാണ് അദ്വൈതും സുഹൃത്തുക്കളും ഈ മാതൃക അനുകരിക്കാൻ ശ്രമിച്ചത്. ക്ഷേത്ര മൈതാനത്ത് വെച്ചായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർഥിയായിരുന്നു അദ്വൈത്. 

പ​ട​ക്കം ക​യ്യി​ലി​രു​ന്ന് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വി​ദ്യാ​ർ​ത്ഥി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 

സം​ഭ​വ​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഉ​പ​യോ​ഗി​ച്ച പ​ട​ക്ക​ത്തി​ന്‍റെ തീ​വ്ര​ത​യെ​ക്കു​റി​ച്ചും അ​പ​ക​ട​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണ​ത്തെ​ക്കു​റി​ച്ചും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പ​ട​ക്ക​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മ്പോ​ൾ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ളെ പ​ട​ക്കം പൊ​ട്ടി​ക്കാ​ൻ ഒ​റ്റ​യ്ക്ക് വി​ട​രു​തെ​ന്നും അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി.

 

 

Latest News

Corehub Up