വിമൽ രാജ്, മഹാദേവർ
മലയിൻകീഴ് : ബൈക്കുകളിൽ എത്തി വീടിനു നേരെ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ. കരമന മേലാറന്നൂർ മീനാ ഭവനിൽ വിമൽ രാജ് (25), തിരുമല പുന്നയ്ക്കാമുഗൾ പ്ലാവിള തച്ചൻ വിള പുത്തൻ വീട്ടിൽ മഹാദേവർ (20) എന്നിവരെയാണ് മലയിൻകീഴ് പൊലിസ് പിടികൂടിയത്. രണ്ടു പേർ ഒളിവിലാണ്.
പേയാട് ചീലപ്പാറ സ്വദേശി സന്ദേശ് കുമാറും കുടുംബവും താമസിക്കുന്ന വാടക വീട്ടിലാണ് സംഘം ആക്രമണം നടത്തിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം 12 നാണ് ആക്രമണം നടന്നത്. പൂർവവൈരാഗ്യമാണ് അക്രമത്തിന് കാരണം.
Tags : District News Nattuvishesham Firecracker Two arrested