ചാലക്കുടി സെന്റ് മേരിസ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ സ്വാഗതസംഘം ഓഫിസ് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. വർഗീസ് പാത്ത
ചാലക്കുടി: സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ സ്വാഗതസംഘം ഓഫിസിന്റെ ഉദ്ഘാടനം സനീഷ് കുമാർ ജോസഫ് എംഎൽഎ നിർവഹിച്ചു.
വികാരി ഫാ. വർഗീസ് പാത്താടൻ അധ്യക്ഷത വഹിച്ചു. ഏഷ്യൻ ഗെയിംസ് സ്വർണം വെള്ളി മെഡൽ ജേതാവ് പൂവമ്മക്ക് സ്വീകരണം നൽകി.
നഗരസഭ അധ്യക്ഷ ആലീസ് ഷിബു ആദ്യസംഭാവന സ്വീകരിച്ചു. പ്രതിപക്ഷനേതാവ് ജിൽ ആന്റണി, വാർഡ് കൗൺസിലർ അൽഫോൻസാ ചാക്കോ, ജിതിൻ പോൾ, ട്രസ്റ്റി ഷാബു കുരിയപറമ്പിൽ, ജനറൽ കൺവീനർ ഡെന്നി മൂത്തേടൻ എന്നിവർ പ്രസംഗിച്ചു.
തിരുനാളിനോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനങ്ങൾ നടത്തും.
Tags : St. Mary's Church, Chalakudy Nattuvishesham DistrictNews