x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ത്തൂ​രി​ൽ തെ​രു​വു​നാ​യ്ക്ക​ൾ വി​ല​സു​ന്നു

വെബ്ഡെസ്ക്
Published: November 9, 2026 07:12 AM IST | Updated: November 9, 2026 07:12 AM IST

പു​ത്തൂ​ർ ന​മ്പ്യാ​ർ റോ​ഡി​ന് സ​മീ​പം ഭീ​ഷ​ണി​യാ​യ തെ​രു​വു​നാ​യ്ക്കൂ​ട്ടം.

പു​ത്തൂ​ർ: തെ​രു​വു​നാ​യ ശ​ല്യം കൂ​ടി​യ​തോ​ടെ പു​ത്തൂ​രി​ൽ ജ​ന​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​ത്തോ​ടെ നി​ര​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്‌​ഥ​യാ​യി. സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളും നാ​ട്ടു​കാ​രും നാ​യ്ക്ക​ളെ ഭ​യ​ന്നാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

പു​ത്തൂ​ർ ഗ​വ. സ്കൂ​ൾ, ഗാ​ർ​ഡി​യ​ൻ എ​യ്ഞ്ച​ൽ​സ് സ്കൂ​ൾ എ​ന്ന​വി​ട​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും ഭ​യ​പ്പാ​ടോ​ടെ​യാ​ണ് നാ​യ​ക്കൂ​ട്ട​ത്തെ പേ​ടി​ച്ച് ന​ട​ക്കു​ന്ന​ത്. പു​ത്തൂ​ർ പാ​ലം മു​ത​ൽ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് വ​രെ രാ​വും പ​ക​ലു​മെ​ന്ന ഭേ​ദ​മി​ല്ലാ​തെ പ​ത്തോ​ളം തെ​രു​വ് നാ​യ്ക്ക​ളാ​ണ് അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ത്.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രും ക​രു​ത​ലോ​ടെ പോ​യി​ല്ലെ​ങ്കി​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്.

തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. മു​ൻ​പ് ചി​ല പ​ദ്ധ​തി​ക​ൾ പ​രീ​ക്ഷി​ച്ചെ​ങ്കി​ലും അ​വ​യെ​ല്ലാം പ​രാ​ജ​യ​മാ​യി.

നാ​യ്ക്ക​ളു​ടെ വ​ന്ധ്യം​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ജോ​ലി​ക​ൾ ഏ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക​ളെ ഏ​ൽ​പി​ക്കു​മ്പോ​ൾ അ​വ​ർ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്നു​കൂ​ടി പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Stray dog ??nuisance Nattuvishesham DistrictNews

Recent News

Corehub Up