x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​റാ​നി-​ക​ല്ലൊ​ടി റോ​ഡ് ത​ക​ർ​ന്നു; യാ​ത്രാ​ദു​രി​തം രൂ​ക്ഷം

വെബ്ഡെസ്ക്
Published: November 9, 2026 06:54 AM IST | Updated: November 9, 2026 06:54 AM IST

ത​ക​ർ​ച്ച​യി​ലാ​യ മോ​റാ​നി-​ക​ല്ലൊ​ടി റോ​ഡ്.

ആ​ല​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്കു​ന്ന്, കാ​വും​കു​ടി വാ​ർ​ഡു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മോ​റാ​നി-​ക​ല്ലൊ​ടി റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​ത്തി​ലാ​യി. വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്. മൂ​ന്ന് കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ൽ ര​ണ്ട് കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗം വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്.

നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. കു​ത്ത​നെ​യു​ള്ള ചെ​രി​വും കൊ​ടും വ​ള​വു​ക​ളു​മു​ള്ള റോ​ഡി​ൽ അ​പ​ക​ട​സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ടാ​റിം​ഗ് ത​ക​ർ​ന്ന് മെ​റ്റ​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.സ്കൂ​ൾ ബ​സു​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ദി​നം​പ്ര​തി ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ കാ​ര​ണം അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ പ​ല​രും വ​ള​ഞ്ഞു​ചു​റ്റി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Morani-Kallodi road damaged Nattuvishesham DistrictNews

Recent News

Corehub Up