കാട്ടുപന്നികൾ നശിപ്പിച്ച മൗവ്വത്താനിയിലെ കപ്പത്തോട്ടം.
തേർത്തല്ലി: ആലക്കോട് പഞ്ചായത്തിൽപെട്ട മൗവ്വത്താനി, ചുങ്കസ്ഥാനം, തിമിരി, അടുക്കം, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലെ പെരുമ്പടവ് എന്നീ പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായി. പന്നികളെ കൊണ്ട് നാട്ടുകാർ വലഞ്ഞിരിക്കുകയാണ്.
മൗവ്വത്താനിയിലെ കർഷകരായ പാലങ്ങാടൻ നാരണയൻ, നിരപ്പേൽ മാത്യു, കപ്യാർമലയിൽ സാജു, താന്നിക്കൽ ജിനോയി, പെരുമ്പടവിലെ പാമ്പൂരിക്കൽ ഡൊമിനിക്ക് എന്നിവരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കരിമ്പൻമാക്കൽ ഗോപിയുടെ വിളവെടുക്കാറായ കപ്പകൃഷിയും നശിപ്പിച്ചു.
കാട്ടുപന്നി ആക്രമണത്താൽ ടാപ്പിംഗ് തൊഴിലാളികൾക്ക് ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. രാവിലെ പാൽ സൊസൈറ്റികളിൽ പാൽ കൊടുക്കാൻ പോകുന്ന കർഷകരും പത്രവിതരണക്കാരും സ്കൂൾ വിദ്യാർഥികളും ഉൾപ്പടെ ഏറെ ദുരിതത്തിലാണ്. ഇതിന് പരിഹാരം കാണണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Wild boar menace is severe Nattuvishesham DistrictNews