x
ad
Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്ക്രീ​ൻ അ​ഡി​ക്‌ഷനെ​തി​രേ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലി​സ്

വെബ്ഡെസ്ക്
Published: November 9, 2026 06:20 AM IST | Updated: November 9, 2026 06:20 AM IST

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചി​ത്ര​ര​ച​നാ​മ​ത്സ​രം ചി​ത്ര​കാ​ര​ൻ പ്ര​കാ​ശ​ൻ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വെ​ള്ള​രി​ക്കു​ണ്ട്: കു​ട്ടി​ക​ളി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന ഡി​ജി​റ്റ​ൽ അ​ഡി​ക്ഷ​നും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ബാ​ല്യ​കാ​ലം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പൊ​ലി​സ്.

ജി​ല്ലാ സോ​ഷ്യ​ൽ പൊ​ലി​സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും വെ​ള്ള​രി​ക്കു​ണ്ട് ജ​ന​മൈ​ത്രി പൊ​ലി​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 13നു ​രാ​വി​ലെ വെ​ള്ള​രി​ക്കു​ണ്ട് യാ​ഷു​വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ക്കും.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചി​ത്ര​ര​ച​നാ മ​ത്സ​രം വെ​ള്ള​രി​ക്കു​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ചു . ചി​ത്ര​കാ​ര​ൻ പ്ര​കാ​ശ​ൻ പു​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ് തോ​മ​സ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​സ്എ​ച്ച്ഒ വെ​ള്ള​രി​ക്കു​ണ്ട് മ​നു പി. ​ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി.

പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ഷോ​ബി ജോ​സ​ഫ്, വാ​ർ​ഡ് മെം​ബ​ർ ഷാ​ജ​ൻ പൈ​ങ്ങോ​ട്ട്, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ സു​കു​മാ​ര​ൻ പെ​രി​ങ്ങാ​നം, സ​ന്തോ​ഷ്, പ്രി​ൻ​സ് പ്ലാ​ക്ക​ൽ, പു​ഴ​ക്ക​ര കു​ഞ്ഞി​ക്ക​ണ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു .ബാ​ബു ക​ല്ല​റ​ക്ക​ൽ സ്വാ​ഗ​ത​വും ബി​നു ആ​ൽ​ഫ ന​ന്ദി​യും പ​റ​ഞ്ഞു .

Tags : Vellarikundu Police take action screen addiction Nattuvishesham DistrictNews

Recent News

Corehub Up