ഐടെല്‍
കൊച്ചി: ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച് 10 വര്‍ഷത്തിനിടെ 15 കോടി ഉപയോക്താക്കളെന്ന നേട്ടം സ്വന്തമാക്കി ഐടെല്‍. 2016ല്‍ വിപണിയിലെത്തിയ ബ്രാന്‍ഡിനു കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം 2026ല്‍ ഫീച്ചര്‍ ഫോണ്‍ വിഭാഗത്തില്‍ 34 ശതമാനം വിപണിവിഹിതമുണ്ട്.
10,000 രൂപയില്‍ താഴെയുള്ള ഫോണുകളുടെ വിഭാഗത്തില്‍ 36 ശതമാനമാണ് വിഹിതം. 1,000ത്തിലധികം സേവന കേന്ദ്രങ്ങളുള്ള ഐടെല്‍, സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമേ ഗൃഹോപകരണങ്ങള്‍, ഓഡിയോ ഉത്പന്നങ്ങള്‍ എന്നിവയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.
Tags : itel reaches Deepika DeepikaNewspaper BreakingNews 150 million users