പ്രോ എഫ്എക്സിന്റെ ഫ്ലാഗ്ഷിപ്പ് എക്സ്പീരിയ ഷോറൂം ഭീമ ജ്വല്ലേഴ്സ് ചെയര്മാന് ബി. ബിന്ദുമാധവ് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓഡിയോ വിഷ്വല്‍ സാങ്കേതികവിദ്യാ സ്ഥാപനങ്ങളിലൊന്നായ പ്രോ എഫ്എക്സ് ടെക് ലിമിറ്റഡിന്റെ കേരളത്തിലെ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂമായ പ്രോ എഫ്എക്സ് എക്സ്പീരിയ കൊച്ചി പ്രവര്‍ത്തനം ആരംഭിച്ചു.
പ്രീമിയം ശബ്ദസംവിധാനങ്ങള്‍, ദൃശ്യവിനോദ സാങ്കേതികവിദ്യകള്‍, ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഒരേ കുടക്കീഴില് പരിചയപ്പെടുത്തുന്ന ഈ അനുഭവകേന്ദ്രം ഉപയോക്താക്കള്‍ക്ക് നൂതന സാങ്കേതികവിദ്യകള്‍ നേരിട്ട് കണ്ടറിയാനും അനുഭവിക്കാനും അവസരമൊരുക്കും.
ഷേണായീസിനു സമീപം ചിറ്റൂര്‍ റോഡില്‍ പേള്‍ പാലസ് ഹോട്ടലിന് എതിര്‍വശം കോറല്‍ പ്ലാസയിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പീരിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഭീമ ജ്വല്ലേഴ്സ് ചെയര്മാന് ബി. ബിന്ദുമാധവ് നിര്‍വഹിച്ചു.
പ്രോ എഫ്എക്സ് ടെക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മന്മോഹന് ഗണേഷ്, ഭീമ ജ്വല്ലേഴ്സ് കോഴിക്കോട് മാനേജിംഗ് ഡയറക്ടര്‍ ബാലചന്ദ്രന് കിരണ്‍, ബി. അനുപമ, കെഇഎഫ് കണ്ട്രി ഹെഡ് രാജീവ് ഏബ്രഹാം, പ്രോ എഫ്എക്സ് ടെക് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോ കുമാര്‍, പ്രോ എഫ്എക്സ് ടെക് ലിമിറ്റഡ് കണ്ട്രി ഹെഡ് റീട്ടയില്‍ സജിത നായര്‍ എന്നിവര്‍ പങ്കെടുത്തു.
കമ്പനിയുടെ മൂന്നാമത്തെ എക്സ്പീരിയ കേന്ദ്രമാണ് കൊച്ചിയില്‍ ആരംഭിച്ചത്. വരും മാസങ്ങളില്‍ ചെന്നൈയിലും മുംബൈയിലും പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.
Tags : Pro FX's Flagship Business Entrepreneur Startup Market Money Experience Showroom