District News
ഇരിട്ടി: താളുകണ്ടത്തിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം സിനിമാതാരം ഇഷ തൽവാർ ഉദ്ഘാടനം ചെയ്തു. ഇരിട്ടിയിൽ മെയിൻ റോഡിലാണ് നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചത്.
ഉദ്ഘാടന ചടങ്ങിൽ പ്രൊപ്രൈറ്റർ കെ. എം. സ്കറിയാച്ചൻ , മാനേജിംഗ് ഡയറക്ടർ മാത്യൂസ് സ്കറിയ, ജെസി സ്കറിയാച്ചൻ, നിർമല മാത്യൂസ്, ഡോൺ ജോസ്, ടിനു സ്കറിയ എന്നിവർ സന്നിഹിതരായിരുന്നു.
എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോസഫ് കളരിക്കൽ, പായം പഞ്ചായത്ത് പ്രസിഡന്റ് വിനോദ്, ജില്ലാ പഞ്ചായത്തംഗം ബേബി തോലാനി, അയ്യൻകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സി. ചാക്കോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നസീർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ഇബ്രാഹിം മുണ്ടേരി, ബാബുരാജ്, പി. കെ. ജനാർദനൻ, യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ഏരിയ പ്രസിഡന്റ് ആന്റോ കെ. ആന്റണി, ഇരിട്ടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലൻ, റെജി, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി അനിൽകുമാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റ് ടി.കെ. രമേഷ്കുമാർ, എന്നിവർ പങ്കെടുത്തു.
Business
കൊച്ചി: കേരളത്തില്‍ മഹീന്ദ്രയുടെ സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എറണാകുളം എന്‍എച്ച് ബൈപാസ് റോഡിലുള്ള ക്യു1 ബിസിനസ് പാര്‍ക്കില്‍ പുതിയ ഓട്ടോബാന്‍ മഹീന്ദ്ര ഷോറൂം തുറന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് സെയില്‍സ്, കസ്റ്റമര്‍ കെയര്‍ ആന്‍ഡ് സിഎക്സ് പവന് കുമാര്‍, നിപ്പോണ്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് എം.എ.എം. ബാബു മൂപ്പന് എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് നാഷണല്‍ സര്‍വീസ് ഹെഡ് ഫീല്‍ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസ് സ്ട്രാറ്റജി സ്റ്റ് സച്ചിന് ഗുപ്ത, ഓട്ടോബാന്‍ മാനേജിംഗ് ഡയറക്ടര്‍ ഫര്‍സാദ്, സെബാ ബാബു മൂപ്പന്, സെഹ്ലാ മൂപ്പന്, നസാ ഫര്‍സാദ്, സനാ ഫര്‍സാദ്, സാറ, സയാന്, ഇഹാന്‍ എന്നിവരും മഹീന്ദ്രയുടെയും ഓട്ടോബാനിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Business
പാലക്കാട്: പ്രമുഖ ഹോൾസെയിൽ ആൻഡ് മാനുഫാക്ച്ചറിംഗ് ജ്വല്ലറി ശൃംഖലയായ റീഗൽ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂം പാലക്കാട്ട് പ്രവർത്തനമാരംഭിച്ചു. ടൗണ്‍ ബസ് സ്റ്റാൻഡ് റോഡിൽ ഒരുക്കിയ ഷോറൂമിന്റെ ഉദ്ഘാടനം ബ്രാൻഡ് അംബാസഡറും ചലച്ചിത്രതാരവുമായ മഞ്ജു വാര്യർ നിർവഹിച്ചു. പാലക്കാട് നഗരസഭ ചെയർമാൻ പി. സ്മിതേഷ് ദീപം തെളിച്ചു.
ചെയർമാൻ ടി.കെ. ശിവദാസൻ, എംഡി ആൻഡ് സിഇഒ വിബിൻ ശിവദാസ്, ക്ഷേമ ശിവദാസ്, പല്ലവി നംദേവ്, കുമാരി അനൈഷ, മാസ്റ്റർ അവിയാൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളും സന്നിഹിതരായിരുന്നു.
കേരളത്തിലെ സ്വർണാഭരണ വിപണിയിൽ ഹോൾസെയിൽ വില എന്ന ആശയം അവതരിപ്പിച്ച റീഗൽ ജ്വല്ലേഴ്സ് പാലക്കാട്ടെ ഉപയോക്താക്കൾക്കായി ഏറ്റവും ലാഭകരമായ ഷോപ്പിംഗ് അനുഭവത്തിനൊപ്പം വിപുലമായ ആഭരണ ശേഖരമാണ് ഒരുക്കിയിരിക്കുന്നതെന്ന് എംഡി വിബിൻ ശിവദാസ് പറഞ്ഞു.
ട്രെൻഡിംഗ് ലൈറ്റ് വെയ്റ്റ് വെഡിംഗ് കളക്ഷനുകൾ, പരന്പരാഗത കേരള ആഭരണങ്ങൾ, ബോംബെ-കൽക്കട്ട ഡിസൈനുകൾ, ചെട്ടിനാട്, നഗാസ്, ആന്റിക്, പൊൽക്കി ആഭരണശേഖരം, അന്താരാഷ്ട്ര നിലവാരമുള്ള സർട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങൾ, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍ ആഭരണങ്ങൾ, പ്രീമിയം പ്ലാറ്റിനം കളക്ഷനുകൾ, ഫാഷൻ പ്രേമികളെ ആകർഷിക്കുന്ന 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങൾ തുടങ്ങിയ പാലക്കാട് ഷോറൂമിന്റെ സവിശേഷതയാണ്.
വിവാഹ പാർട്ടികൾക്കായി പ്രത്യേകമായി ബ്രൈഡൽ ഫ്ലോർ ഒരുക്കിയിട്ടുണ്ട്. സ്വർണവിലവർധനവിൽനിന്നു സംരക്ഷണമേകി ഗോൾഡ് റേറ്റ് ബുക്കിംഗ്, അക്ഷയതൃതീയ പ്രമാണിച്ച് അഡ്വാൻസ് ബുക്കിംഗ് എന്നിവ തുടങ്ങിയതായും അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 85129 09090.
Business
കന്യാകുമാരി: വാലത്ത് ജ്വല്ലറിയുടെ മൂന്നാമത്തെ ഷോറൂം തമിഴ്നാട് കുളച്ചലില്‍ തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു.
വാലത്ത് ജ്വല്ലേഴ്സ് സിഎംഡി ജോര്‍ജ് ജോണ്‍ വാലത്ത്, കുളച്ചല്‍ നഗരസഭാ ചെയര്മാന് എ. നസീര്‍, വാര്‍ഡ് കൗണ്‍സിലര്‍ സീനത്ത് ഷാഫി, ഖലീല്‍ റഹ്മാന് അബൂബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വാലത്ത് ജ്വല്ലേഴ്സ് ജനറല്‍ മാനേജര്‍ ലിജോ ജോണി, സി.എം. ജോളി, പ്രവീണ്‍ ബാബു എന്നിവരും പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് താലിമാല കളക്ഷനുകള്‍ക്ക് പണിക്കൂലിയില്‍ 2.99 ശതമാനം വരെ ഇളവും ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30 ശതമാനം വരെ ഇളവും ഡയമണ്ട് ആഭരണങ്ങള്‍ക്കു കാരറ്റിന് 15 ശതമാനം ഇളവുമാണ് ഒരുക്കിയിരിക്കുന്നത്.
ആലുവ പാലസ് റോഡിലും കാലടിയില്‍ വിമല ഹോസ്പിറ്റലിനു സമീപവും വാലത്ത് ജ്വല്ലറിക്ക് ബ്രാഞ്ചുകളുണ്ട്.
Kerala
കൂത്തുപറമ്പ്: പുറക്കളത്ത് ഇരുചക്ര വാഹന ഷോറൂമിനു നേരെ കാട്ടുപോത്തിന്റെ പരാക്രമം. ഡിഎം ഹീറോ എന്ന സ്ഥാപനത്തിന് നേരെയാണ് ഇന്നലെ രാവിലെ എട്ടോടെ ആക്രമണമുണ്ടായത്. സ്ഥാപനത്തിന്റെ ഗ്ലാസ് ഡോറും ഫർണിച്ചറുകളും ഉൾപ്പെടെ തകർത്തു. ഷോറൂമിലെ വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു.
റോഡിൽനിന്ന് അതിവേഗത്തിൽ പാഞ്ഞെത്തിയ ഭീമൻ കാട്ടുപോത്ത് സ്ഥാപനത്തിന്റെ മുൻ വശത്തെ ഗ്ലാസ് ഡോർ തകർത്ത് അകത്തുകയറി തെന്നിവീഴുന്നതും ഞൊടിയിടയിൽ എഴുന്നേറ്റ് തിരിച്ചോടുന്നതും സ്ഥാപനത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. തകർന്ന ഗ്ലാസ് ഡോറിന്റെ ചീളുകൾ തെറിച്ചും മറ്റുമാണ് ഷോറൂമിലെ വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചത്.
ഷോറും അവധിയായതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിപേർ ഷോറും സന്ദർശിച്ചു. കാട്ടുപോത്ത് ഇറങ്ങിയത് പ്രദേശത്ത് ഭീതി വിതച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാട്ടുപോത്തിനെ കണ്ടെത്താൻ വനംവകുപ്പ് തെരച്ചിൽ ആരംഭിച്ചു.
National
ബംഗുളൂരു: മൈസൂരിൽ നഗരമധ്യത്തിലെ ജ്വല്ലറിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി വൻ കവർച്ച. മോഷ്ടാക്കൾ 4.5 കോടി രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങൾ കൊള്ളയടിച്ചു.
അഞ്ചംഗ സംഘമാണ് കൊള്ള നടത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മൈസൂരു ഹുൻസൂർ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനത്തിലായിരുന്നു മോഷണം നടന്നത്.
ഏപ്രിൽ 27നായിരുന്നു ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. ജീവനക്കാരെയും ആഭരണങ്ങൾ വാങ്ങാൻ വന്നവരെയും തോക്കിൻ മുനയിൽ നിർത്തിയായിരുന്നു കൊള്ള.
രണ്ട് മോട്ടോർ ബൈക്കിൽ എത്തിയ സംഘം തോക്ക് ചൂണ്ടി ഷോറൂമിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഷോറൂമിലെ സിസിടിവിയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
അതേസമയം, ഷോറൂം മാനേജർ അസ്ഹറിന് നേരെ അക്രമികൾ വെടിവച്ചുവെങ്കിലും ഇയാൾ പരിക്കേൽക്കാതെ രക്ഷപെട്ടു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. അക്രമികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
Business
കൊച്ചി: സാനിറ്ററി വെയേഴ്സ്, ബാത്ത്റൂം ഫിറ്റിംഗ്സ് ഉത്പാദന–വിപണന മേഖലയിലെ പ്രമുഖരായ യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കൺസപ്റ്റ് കിലോ ബസാറിന്റെ 30-ാം ഷോറൂം കോഴിക്കോട് താമരശേരി പരപ്പൻപൊയിലിൽ തുറന്നു.
ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സാനിറ്ററി വെയേഴ്സ്, ബാത്ത്ഫിറ്റിംഗ്, ആക്സസറീസ് തുടങ്ങി നിരവധി കളക്ഷനുകൾക്കു വിലക്കുറവും പ്രത്യേക ഓഫറുകളുമുണ്ട്. സംസ്ഥാനത്തെ എല്ലാ ബ്രാഞ്ചുകളിലും ആകർഷകമായ ഡിസ്കൗണ്ടുകളും പ്രമോഷനുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Business
തലയോലപ്പറമ്പ്: കേരളത്തിലെ ഇലക്ട്രോണിക്സ് റീട്ടെയിൽ രംഗത്തെ പ്രമുഖരായ ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം തലയോലപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി.കെ. ആശ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, കേരള റബർ ലിമിറ്റഡ് ചെയർപേഴ്സണും എംഡിയുമായ ഷീല തോമസ്, ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ്, ഐസിഎം കംപ്യൂട്ടഴ്സ് ഉടമ സോജൻ എന്നിവർ പങ്കെടുത്തു. മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ഡിജിറ്റൽ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സിജൻ തലയോലപ്പറമ്പിൽ എത്തിയിരിക്കുന്നതെന്ന് അധികതർ പറഞ്ഞു.
സ്മാർട്ട്ഫോൺ, ലാപ്ടോപ്പ്, ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങി ഉപയോക്താക്കളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള ഉത്പന്നങ്ങളുടെ ഏറ്റവും മികച്ച ശേഖരമാണ് ഈ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ, മികച്ച വില, ഒപ്പം വിദഗ്ധരായ ജീവനക്കാരുടെ സേവനം എന്നിവ ഓക്സിജൻ ഉറപ്പുവരുത്തുന്നു. തലയോലപ്പറമ്പിലെ ജനങ്ങളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ പൂർണമായി തൃപ്തിപ്പെടുത്താൻ ഈ പുതിയ ഷോറൂമിന് സാധിക്കുമെന്നും ഓക്സിജൻ മാനേജ്മെന്റ് അറിയിച്ചു.
ഉപയോക്താക്കൾക്കായി മികച്ച ഓഫറുകളും പ്രത്യേക വിലക്കുറവുമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ധനകാര്യസ്ഥാപനങ്ങളുമായിചേർന്ന് രൊക്കം പണം നൽകാതെ വാങ്ങാനുള്ള പലിശരഹിത വായ്പാസൗകര്യവും ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.