മഞ്ചേരിയില്‍ പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം സിനിമാതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: മലപ്പുറം ജില്ലയിലെ പ്രധാന നഗരമായ മഞ്ചേരിയില്‍ പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം തുറന്നു. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഹോം ആൻഡ് കിച്ചണ്‍ അപ്ലയന്‍സസ്, ഗ്ലാസ് ആൻഡ് ക്രോക്കറി, ഹോം ആൻഡ് ഓഫിസ് ഓട്ടോമേഷന്‍ സിസ്റ്റംസ് എന്നിവ ലഭിക്കുന്ന ഈ ഫ്യൂച്ചര്‍ ഷോറൂം പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു.
ഹാനി ഷാജി, രതീഷ് കുട്ടത്ത്(അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, മൈജി) എന്നിവര്‍ പങ്കെടുത്തു. ഇവിടെ പ്രവര്‍ത്തിച്ചു വരുന്ന മൈജി ഷോറൂമിന് പുറമെ നഗരത്തിലെ രണ്ടാമത്തെ ഷോറൂമാണിത്. രാജീവ് ഗാന്ധി ബൈപാസില്‍ മലബാര്‍ ഹോസ്പിറ്റലിന് സമീപമാണ് പുതിയ മൈജി ഫ്യൂച്ചര്‍ ഷോറൂം.
മഞ്ചേരി മൈജി ഷോറൂമിന് ലഭിച്ച മികച്ച ജനപിന്തുണയാണ് ഇങ്ങനെ ഒരു ഫ്യൂച്ചര്‍ ഷോറൂം തുറക്കാന്‍ പ്രചോദനമായത്. ഉദ്ഘാടന ദിനത്തില്‍ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് മൈജി മഞ്ചേരിക്ക് സമര്‍പ്പിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വമ്പന്‍ ഉദ്ഘാടന ഓഫറുകളും ഒരുക്കിയിരുന്നു.
Tags : MyG Future showroom nattu vishesham local news MyG Future showroom has commenced