x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതിയ ബി​ൽ പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കു വി​രു​ദ്ധം: ഖാ​ർ​ഗെ

വെബ്ഡെസ്ക്
Published: November 29, 2026 01:41 AM IST | Updated: November 29, 2026 01:41 AM IST

മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ന്ദ്ര​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പു​​​​തി​​​​യ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ ബി​​​​ൽ പ​​​​ട്ടി​​​​ക​​​​ജാ​​​​തി-​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളെ​​​​യും താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ.

ത​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ഇ​​​​ന്ത്യ സ​​​​ഖ്യം യോ​​​​ഗ​​​​ത്തി​​​​നു​​​ശേ​​​​ഷം ന​​​​ട​​​​ത്തി​​​​യ വാ​​​​ർ​​​​ത്താ​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ബി​​​​ല്ലി​​​​നെ ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​​​യി എ​​​​തി​​​​ർ​​​​ക്കാ​​​​ൻ കോ​​​​ൺ​​​​ഗ്ര​​​​സും ഇ​​​​ന്ത്യ സ​​​​ഖ്യ​​​​വും തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം അ​​​​റി​​​​യി​​​​ച്ചു.

ജ​​​​ന​​​​സം​​​​ഖ്യക്ക് ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യി പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് സീ​​​​റ്റു​​​​ക​​​​ൾ സം​​​​വ​​​​ര​​​​ണം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന വ്യ​​​​വ​​​​സ്ഥ ചെ​​​​യ്യു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും പു​​​​തി​​​​യ ബി​​​​ല്ലി​​​​ൽ ഈ ​​​​ത​​​​ത്വം പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഖാ​​​​ർ​​​​ഗെ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ജാ​​​​തി സെ​​​​ൻ​​​​സ​​​​സ് ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള പു​​​​തി​​​​യ സെ​​​​ൻ​​​​സ​​​​സ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കെ, അ​​​​തി​​​നു കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കാ​​​​തെ പ​​​​ഴ​​​​യ സെ​​​​ൻ​​​​സ​​​​സ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ലെ യു​​​​ക്തി​​​​യെ​​​​യും അ​​​​ദ്ദേ​​​​ഹം ചോ​​​​ദ്യം ചെ​​​​യ്തു. പു​​​​തി​​​​യ സെ​​​​ൻ​​​​സ​​​​സ് പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ജ​​​​ന​​​​സം​​​​ഖ്യ​​​​യ്ക്ക് ആ​​​​നു​​​​പാ​​​​തി​​​​ക​​​​മാ​​​​യി വേ​​​​ണം പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സീ​​​​റ്റു​​​​ക​​​​ൾ നി​​​​ർ​​​​ണ​​​​യി​​​​ക്കാ​​​​ൻ.

വോ​​​​ട്ട​​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്ന് 13 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം പേ​​​​രെ നീ​​​​ക്കം ചെ​​​​യ്ത​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ നേ​​​​രി​​​​ടു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​നെ​​​​ത്ത​​​​ന്നെ മ​​​​ണ്ഡ​​​​ല പു​​​​ന​​​​ർ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന്‍റെ ചു​​​​മ​​​​ത​​​​ല ഏ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും ഖാ​​​​ർ​​​​ഗെ പ​​​​റ​​​​ഞ്ഞു.

ഏ​​​​പ്രി​​​​ലി​​​​ൽ ആ​​​​ദ്യ ബി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട​​​​തി​​​​നു​​​ശേ​​​​ഷം എ​​​​ൻ​​​സി​​​പി (ശ​​​​ര​​​​ദ് പ​​​​വാ​​​​ർ വി​​​​ഭാ​​​​ഗം), തൃ​​​​ണ​​​​മൂ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ്, ശി​​​​വ​​​​സേ​​​​ന (ഉ​​​​ദ്ധ​​​​വ് വി​​​​ഭാ​​​​ഗം) എ​​​​ന്നീ ക​​​​ക്ഷി​​​​ക​​​​ളെ സ​​​​ർ​​​​ക്കാ​​​​ർ പി​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ന്നും ഇ​​​​തു രാ​​​​ജ്യ​​​​ത്തി​​​​ന് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു.

ലോ​​​​ക്‌​​​​സ​​​​ഭാ​​​സീ​​​​റ്റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 850ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ ജ​​​​നാ​​​​ധി​​​​പ​​​​ത്യം അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​മെ​​​​ന്നും ഭ​​​​ര​​​​ണം എ​​​​ന്നെ​​​​ന്നേ​​​​ക്കു​​​​മാ​​​​യി ആ​​​​ർ​​​​എ​​​​സ്​​​​എ​​​​സി​​​​ന്‍റെ​​​​യും ബി​​​ജെ​​​​പി​​​​യു​​​​ടെ​​​​യും കൈ​​​​ക​​​​ളി​​​​ൽ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും ഖാ​​​​ർ​​​​ഗെ പ​​​​റ​​​​ഞ്ഞു. എ​​​​ല്ലാ അ​​​​ധി​​​​കാ​​​​ര​​​​വും കൈ​​​​പ്പി​​​​ടി​​​​യി​​​​ലൊ​​​​തു​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ ഇ​​​​ഷ്‌​​​ടാ​​​​നു​​​​സ​​​​ര​​​​ണം മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്താ​​​​ൻ അ​​​​വ​​​​ർ​​​​ക്കു സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : Delimitation bill Mallikarjun Kharge constitutional rights Scheduled Castes Scheduled Tribes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up