മന്ത്രി സണ്ണി ജോസഫ്
ന്യൂഡല്‍ഹി: കേന്ദ്ര വൈദ്യുതി മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറുമായി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് കൂടിക്കാഴ്ച നടത്തി.
കേന്ദ്രമന്ത്രിയുമായുള്ള ഹ്രസ്വ കൂടിക്കാഴ്ച ഡല്‍ഹിയില്‍ നടന്ന പവര്‍ മിനിസ്റ്റേഴ്സ് കോണ്‍ഫറന്‍സിന്റെ ഇടവേളയിലായിരുന്നു.കേരളത്തിനായി പ്രധാനമായും ആറ് ആവശ്യങ്ങളാണു കേന്ദ്രമന്ത്രിയോട് സണ്ണി ജോസഫ് ആവശ്യപ്പെട്ടത്.
കേന്ദ്രത്തില്‍നിന്ന് അധിക വൈദ്യുതി നല്‍കണം, സംസ്ഥാനത്തിന്റെ വൈദ്യുതിമേഖലയില്‍ നടക്കുന്ന പരിഷ്കാരങ്ങള്‍ക്ക് അനുസൃതമായി വായ്പാപരിധിയില്‍ വര്‍ധനവ് അനുവദിക്കുമെന്ന 15ാം ധനകാര്യ കമ്മിഷന്റെ നിര്‍ദേശം നടപ്പിലാക്കണം, ജിഎസ്ഡിപിയുടെ അര ശതമാനം വായ്പാപരിധി വര്‍ധിപ്പിക്കണം, ട്രാന്സ്മിഷന് കോറിഡോറുകള്‍ വിപുലപ്പെടുത്തണം, സോളാര്‍ വൈദ്യുതിക്കാവശ്യമായ സ്റ്റോറേജ് സൗകര്യങ്ങള്‍ക്കു കേന്ദ്രസഹായം നല്‍കണം, പമ്പഡ് സ്റ്റോറേജിനും മറ്റു പദ്ധതികള്‍ക്കും സഹായം വേണമെന്നുമാണ് സണ്ണി ജോസഫ് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടത്.
അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഊർജ സെക്രട്ടറിയുമായ പുനീത് കുമാര്‍, കെഎസ്ഇബി ചെയര്മാന് എന്‍. പ്രശാന്തും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Tags : Sunny Joseph meeting Power Supply Union Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash