കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്
കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്നും പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രത്യേക പൊലിസ് പട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് (കെജിഎസ്എംഎ) ആവശ്യപ്പെട്ടു.
പാലക്കാട് സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തിരുവനന്തപുരത്തും മധുരയിലെ തനിഷ്ക് ജ്വല്ലറി ഷോറൂമിലും പാലക്കാട്ടും നടന്ന കവര്‍ച്ചകള്‍ വിരല്‍ചൂണ്ടുന്നത് ഒരേ യാഥാര്ഥ്യത്തിലേക്കാണെന്ന് കെജിഎസ്എംഎ ഭാരവാഹികള്‍ വ്യക്തമാക്കി.
സമ്പാദ്യം മാത്രമല്ല, ജ്വല്ലറികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും വ്യാപാരികളുടെയും ജീവനും സുരക്ഷയും ഒരുപോലെ അപകടത്തിലാകുന്ന സാഹചര്യമാണു നിലനില്‍ക്കുന്നത്.
രാത്രികാല പട്രോളിംഗ് ശക്തമാക്കുക, ജ്വല്ലറികള്‍ കേന്ദ്രീകരിച്ചു പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തുക, സംശയാസ്പദമായ നീക്കങ്ങള്‍ നിരീക്ഷിക്കുക, വ്യാപാരികള്‍ക്ക് ആവശ്യമായ സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ അസോസിയേഷന് മുന്നോട്ടുവച്ചു.
Tags : Gold Trading KGSMA security establishments