x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ർ​ജ​പ്ര​തി​സ​ന്ധി; സ​ണ്ണി ജോ​സ​ഫ് വീ​ണ്ടും ഡ​ൽ​ഹി​യി​ൽ

വെബ് ഡെസ്ക്
Published: November 28, 2026 10:30 PM IST | Updated: November 28, 2026 10:46 PM IST

മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് കേ​ന്ദ്ര മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു.

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ ഊ​ർ​ജ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​രം തേ​ടി കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ തു​ട​ർ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. കേ​ന്ദ്ര മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ട​റു​മാ​യി അ​ദ്ദേ​ഹം വീ​ണ്ടും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കേ​ര​ള​ത്തി​ന് അ​ധി​ക വൈ​ദ്യു​തി​യും വാ​യ്പാ പ​രി​ധി​യി​ൽ ഇ​ള​വും ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര പൂ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ വൈ​ദ്യു​തി അ​നു​വ​ദി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന​ത്തി​ന്‍റെ വാ​യ്പാ പ​രി​ധി ജി​എ​സ്ഡി​പി​യു​ടെ അ​ര​ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ട​ത്.

15-ാം ധ​ന​കാ​ര്യ ക​മ്മി​ഷ​ന്‍റെ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് കേ​ന്ദ്ര​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം ഉ​ൽ​പ്പാ​ദ​ന-​വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചു. വൈ​ദ്യു​തി പ്ര​സ​ര​ണ​ത്തി​നു​ള്ള ട്രാ​ൻ​സ്മി​ഷ​ൻ കോ​റി​ഡോ​റു​ക​ൾ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും സോ​ളാ​ർ സ്റ്റോ​റേ​ജ്, പ​മ്പ്ഡ് സ്റ്റോ​റേ​ജ് പ​ദ്ധ​തി​ക​ൾ​ക്ക് കേ​ന്ദ്ര​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ച​ർ​ച്ച​യി​ൽ മു​ന്നോ​ട്ടു​വ​ച്ചു. 

പു​ന​രു​പ​യോ​ഗ ഊ​ർ​ജ പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു​ള്ള കേ​ന്ദ്ര​വി​ഹി​ത​വും പി​ന്തു​ണ​യും അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച​യി​ൽ പ​വ​ർ സെ​ക്ര​ട്ട​റി പു​നീ​ത് കു​മാ​ർ, കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ എ​ൻ. പ്ര​ശാ​ന്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യി സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു. 

Tags : Electricity Supply Power Crisis Power Sector Energy Security Electricity Demand Union Power Ministry Central Government

Recent News

Corehub Up