x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​രോ വോ​ട്ടും നി​ർ​ണാ​യ​കം ; സു​ധാ​ക​ര​നെ തേ​ടി കോ​ൺ​ഗ്ര​സ് നെ​ട്ടോ​ട്ട​ത്തി​ൽ

വെബ് ഡെസ്ക്
Published: November 28, 2026 04:42 PM IST | Updated: November 28, 2026 04:44 PM IST

കെ.​സു​ധാ​ക​ര​ന്‍ എംപി

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് എ​ത്താ​നി​രി​ക്കെ കെ.​സു​ധാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ടാ​നാ​കാ​തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. ചി​കി​ത്സ​യ്ക്കാ​യി കു​ടും​ബ​സ​മേ​തം 26ന് ​രാ​ത്രി​യാ​ണ് സു​ധാ​ക​ര​ൻ അ​ബു​ദാ​ബി​യി​ലേ​ക്ക് തി​രി​ച്ച​ത്. ര​ണ്ടു​ദി​വ​സം അ​ബു​ദാ​ബി​യി​ൽ ത​ങ്ങി​യ​ശേ​ഷം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് കു​ടും​ബം ന​ൽ​കു​ന്ന സൂ​ച​ന. 

എ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റി​ൽ നി​ർ​ണാ​യ​ക നീ​ക്ക​ങ്ങ​ൾ ന​ട​ക്കാ​നി​രി​ക്കെ സു​ധാ​ക​ര​നെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് പാർട്ടി നേ​തൃ​ത്വം. സു​ധാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ നേ​താ​ക്ക​ൾ പ​ല​വ​ട്ടം ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. അ​ദ്ദേ​ഹ​വു​മാ​യി അ​ടു​പ്പ​മു​ള്ള​വ​രെ​യും നേ​തൃ​ത്വം ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തേ​സ​മ​യം ത​ന്‍റെ അ​റി​വോ​ടെ​യാ​ണ് സു​ധാ​ക​ര​ൻ വി​ദേ​ശ​ത്തേ​ക്ക് പോ​യ​തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

ബി​ൽ പാ​സാ​ക്കാ​ൻ 360 പേ​രു​ടെ പി​ന്തു​ണ​യാ​ണ് വേ​ണ്ട​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന ക​ണ​ക്കു​ക​ൾ. എ​ൻ​ഡി​എ​യു​ടെ 322 സീ​റ്റു​ക​ൾ​ക്കു​പു​റ​മേ എ​ൻ​സി​പി (എ​സ്പി), ഡി​എം​കെ, ജെ​എം​എം, വൈ​എ​സ്ആ​ർ​സി​പി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ചാ​ൽ കേ​ന്ദ്ര​ത്തി​ന് 359 പേ​രു​ടെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്ക്. എ​ന്നി​ട്ടും ഒ​രു വോ​ട്ടി​ന്‍റെ കു​റ​വ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍റെ അ​സാ​ന്നി​ധ്യം രാ​ഷ്ട്രീ​യ​മാ​യി ശ്ര​ദ്ധ നേ​ടു​ന്ന​ത്.​തി​ങ്ക​ളാ​ഴ്ച ബി​ൽ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ നേ​താ​ക്ക​ളും സു​ധാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ വി​ജ​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. 

Tags : IndianPolitics CongressLeadership DelimitationBill LokSabha AbuDhabi

Recent News

Corehub Up