x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജാവിന്‍റെ രണ്ടാം വരവ്: മുംബൈ ഇന്ത്യൻസിന്‍റെ കിരീടപ്രതീക്ഷകളുമായി രോഹിത്

ജോബിഷ്
Published: November 28, 2026 08:55 PM IST | Updated: November 28, 2026 09:25 PM IST

രോഹിത് ശർമ

മുംബൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്മാരിൽ ഒരാളായ രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസിന്‍റെ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു. 2027 സീസണിലേക്ക് ടീമിനെ നയിക്കാനുള്ള ചുമതലയാണ് രോഹിത്തിന് വീണ്ടും ലഭിച്ചിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസ് വിട്ടതിനു പിന്നാലെ, ടീമിന്‍റെ പഴയ പ്രതാപവും ഡ്രസിംഗ് റൂമിലെ ഒത്തിണക്കവും തിരിച്ചുപിടിക്കാനാണ് മുംബൈ മാനേജ്‌മെന്‍റ് രോഹിത്തിനെ തന്നെ വീണ്ടും വിളിച്ചത്.

സുവർണ്ണകാലം: അഞ്ച് കിരീടങ്ങളുടെ പെരുമ

2011-ൽ മുംബൈ ഇന്ത്യൻസിലെത്തിയ രോഹിത് 2013ലാണ് നായകസ്ഥാനം ഏറ്റെടുത്തത്. അവിടെ നിന്നാണ് മുംബൈയുടെ സുവർണ്ണകാലം ആരംഭിച്ചത്.

കിരീടനേട്ടങ്ങൾ: 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ രോഹിത്തിന്‍റെ കീഴിൽ മുംബൈ അഞ്ച് തവണ ഐപിഎൽ കിരീടം ചൂടി. ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ ക്യാപ്റ്റന്മാരുടെ പട്ടികയിൽ എം.എസ്. ധോണിക്കൊപ്പം രോഹിത്തും ഒന്നാമതെത്തി.

ചാമ്പ്യൻസ് ലീഗ് വിജയം: 2013-ൽ ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും രോഹിത്തിന്‍റെ നേതൃത്വത്തിൽ മുംബൈ സ്വന്തമാക്കി.

പതനവും നായകമാറ്റവും ഡ്രസിംഗ് റൂം വിള്ളലുകളും

2020-ലെ കിരീടനേട്ടത്തിന് ശേഷം മുംബൈ ഇന്ത്യൻസിന്‍റെ ഗ്രാഫ് താഴോട്ടാണ് പോയത്. 2021-ൽ അഞ്ചാം സ്ഥാനത്തും 2022-ൽ അവസാന സ്ഥാനമായ പത്താം സ്ഥാനത്തുമാണ് ടീം ഫിനിഷ് ചെയ്തത്. 2023-ൽ രണ്ടാം ക്വാളിഫയറിൽ പുറത്തായതിന് പിന്നാലെ, 2024 സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഹാർദിക് പാണ്ഡ്യയെ തിരികെ കൊണ്ടുവരികയും രോഹിത്തിനെ മാറ്റി ഹാർദിക്കിനെ ക്യാപ്റ്റനാക്കുകയും ചെയ്തത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു.

ഹാർദിക്കിന്‍റെ കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ ഒരിക്കൽ മാത്രമാണ് മുംബൈയ്ക്ക് പ്ലേഓഫിലെത്താനായത്. 2024ല്‍ 10-ാം ​സ്ഥാ​ന​വും 2026ല്‍ ​ഒ​മ്പ​താം സ്ഥാ​ന​വു​മാ​യി​രു​ന്നു മും​ബൈ​ക്ക്. 2025ല്‍ ​പ്ലേ ഓ​ഫി​ല്‍ പ്ര​വേ​ശി​ച്ചു.

ഹാർദിക്കിൽനിന്ന് വീണ്ടും രോഹിത്തിലേക്ക്

ഹാർദിക്കിന്‍റെ കീഴിലെ മുംബൈയുടെ പതനത്തോടെ നായകസ്ഥാനം വീണ്ടും രോഹിത്തിനെ ഏൽപ്പിക്കാൻ മാനേജ്‌മെന്‍റ് തീരുമാനിച്ചത്.

രണ്ടാം വരവിലെ പ്രതീക്ഷകൾ

ആദ്യം മടങ്ങിവരാൻ ചെറിയൊരു മടി കാണിച്ചിരുന്നെങ്കിലും, ആകാശ് അംബാനിയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് പുതിയ വെല്ലുവിളി രോഹിത് ഏറ്റെടുത്തത്.

രോഹിത്തിന്‍റെ അനുഭവസമ്പത്ത്, അഞ്ച് ഐപിഎൽ കിരീടങ്ങളുടെയും അന്താരാഷ്ട്ര വിജയങ്ങളുടെയും കരുത്ത് യുവതാരങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നാണ് മുംബൈയുടെ പ്രതീക്ഷ.

അതേസമയം പഴയ 'മുംബൈ രാജ' വീണ്ടും കിരീടപ്പടവുകൾ കയറുമോ എന്നറിയാൻ ആരാധകർ ഇനിയും കാത്തിരിക്കണം.

Tags : Cricket RohitSharma MumbaiIndians captain Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up