എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന് മുഖ്യമന്ത്രി സമ്മാനിച്ചു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന് പുരസ്കാരം മേതില്‍ രാധാകൃഷ്ണന് സമ്മാനിച്ചു. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പുരസ്ക്കാരം സമ്മാനിച്ചത്.
അഞ്ച് ലക്ഷം രൂപ, പ്രശസ്തി പത്രം, ശില്‍പ്പം എന്നിവ അടങ്ങുന്നതാണ് പുരസ്ക്കാരം. സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷനായിരുന്നു.
എഴുത്തച്ഛന് ഹരിനാമകീര്‍ത്തനത്തിലൂടെ ഓരോ അക്ഷരങ്ങളിലൂടേയും ഭക്തിയുടെ മാര്‍ഗം തുറന്നത് പോലെ വാക്കുകളിലൂടെ കഥാപാത്രങ്ങളെ നടത്താനാണ് ശ്രമിക്കുന്നതെന്ന് മേതില്‍ രാധാകൃഷ്ണന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
Tags : EzhuthachanAward MethilRadhakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash