x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​മ്മ​ൻ​ചാ​ണ്ടി സ്കൂ​ൾ ഓ​ഫ് പൊ​ളി​റ്റി​ക്സ് ; പു​തു​പ്പ​ള്ളി​യി​ൽ ഷാ​ഫി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ഫ്ലെ​ക്സ്

വെബ് ഡെസ്ക്
Published: November 28, 2026 06:39 PM IST | Updated: November 28, 2026 06:53 PM IST

പു​തു​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം സ്ഥാപിച്ച ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ.

കോ​ട്ട​യം: ഷാ​ഫി പ​റ​മ്പി​ൽ എം​പി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പു​തു​പ്പ​ള്ളി​യി​ൽ ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ലാ​ണ് പു​തു​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​ക്കൊ​പ്പം ഷാ​ഫി പ​റ​മ്പി​ൽ നി​ൽ​ക്കു​ന്ന ചി​ത്ര​വും കൈ​പ്പ​ത്തി ചി​ഹ്ന​വും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് എ​ന്ന പേ​രും ബോ​ർ​ഡി​ലു​ണ്ട്. 

ഉ​മ്മ​ൻ​ചാ​ണ്ടി സ്കൂ​ൾ ഓ​ഫ് പൊ​ളി​റ്റി​ക്സ്, ജ​ന​ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി ഇ​നി​യും മു​ന്നോ​ട്ട് എ​ന്ന വാ​ച​ക​വും ഫ്ലെ​ക്സി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ ചാ​ണ്ടി ഉ​മ്മ​നും മ​റി​യ ഉ​മ്മ​നും പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രു​ന്നു. 

ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന് പ്ര​യാ​സ​ങ്ങ​ൾ നേ​രി​ട്ട ഘ​ട്ട​ത്തി​ൽ ഒ​പ്പം നി​ന്ന വ്യ​ക്തി​യാ​ണ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഷാ​ഫി പ​റ​മ്പി​ലി​ന് പി​ന്തു​ണ​യ​റി​യി​ച്ചു​ള്ള ഫ്ലെ​ക്സ് ബോ​ർ​ഡു​ക​ൾ പു​തു​പ്പ​ള്ളി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 

Tags : FlexBoards OommenChandy Congress KeralaPolitics CongressPolitics

Recent News

Corehub Up