x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ൽ പാ​സാ​യാ​ൽ ജ​നാ​ധി​പ​ത്യം അ​വ​സാ​നി​ക്കും ; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഖാ​ർ​ഗെ

വെബ് ഡെസ്ക്
Published: November 28, 2026 05:03 PM IST | Updated: November 28, 2026 05:03 PM IST

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ.

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. സം​വ​ര​ണ വ്യ​വ​സ്ഥ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ബി​ല്ലി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യാ സ​ഖ്യ യോ​ഗ​ത്തി​നു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഖാ​ർ​ഗെ. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന സം​വ​ര​ണ പ​രി​ര​ക്ഷ ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന​ത് ക​ടു​ത്ത അ​നീ​തി​യാ​ണ്. 

പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണ സീ​റ്റു​ക​ൾ അ​വ​രു​ടെ ജ​ന​സം​ഖ്യ​യ്ക്ക് ആ​നു​പാ​തി​ക​മാ​യി വ​ർ​ധി​പ്പി​ക്ക​ണം. സം​വ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഈ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ പ്രാ​തി​നി​ധ്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ബി​ൽ പാ​സാ​ക്കാ​നു​ള്ള ആ​വ​ശ്യ​മാ​യ ഭൂ​രി​പ​ക്ഷം കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ല​ഭി​ക്കി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കി​ട​യി​ൽ ഭി​ന്ന​ത സൃ​ഷ്ടി​ച്ച് ബി​ല്ലി​ന് പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശ്ര​മം.

ലോ​ക്‌​സ​ഭ​യി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​യി ഉ​യ​ർ​ത്താ​നു​ള്ള നീ​ക്കം രാ​ജ്യ​ത്തി​ന് ദോ​ഷ​ക​ര​മാ​കും. ബി​ൽ പാ​സാ​യാ​ൽ ജ​നാ​ധി​പ​ത്യം ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ കൈ​ക​ളി​ൽ അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ച്ചാ​ൽ ഭ​ര​ണ​ഘ​ട​ന ത​ന്നെ മാ​റ്റി​യെ​ഴു​തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യും ഖാ​ർ​ഗെ പ​ങ്കു​വ​ച്ചു.

Tags : DelimitationBill Democracy IndiaAlliance LokSabha Reservation

Recent News

Corehub Up