x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടാ​റ്റ സ​ണ്‍​സ് ത​ട​സ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു

വെബ്ഡെസ്ക്
Published: November 28, 2026 10:26 PM IST | Updated: November 28, 2026 10:26 PM IST

പ്രതീകാത്മക ചിത്രം

മും​​ബൈ: വെ​​ള്ളി​​യാ​​ഴ്ച (ന​​വം​​ബ​​ർ 27) ബോം​​ബെ ഹൈ​​ക്കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ടാ​​റ്റ ഗ്രൂ​​പ്പി​​ന്‍റെ ഹോ​​ൾ​​ഡിം​​ഗ് ക​​ന്പ​​നി​​യാ​​യ ടാ​​റ്റ സ​​ണ്‍​സ് ബോം​​ബെ ഹൈ​​ക്കോ​​ട​​തി​​യി​​ലും സു​​പ്രീം കോ​​ട​​തി​​യി​​ലും ത​​ട​​സ​​ഹ​​ർ​​ജി​​ക​​ൾ (കേ​​വി​​യ​​റ്റ്) ഫ​​യ​​ൽ ചെ​​യ്തു.

ഈ ​​മാ​​സം 30-ന് ​​നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ള ടാ​​റ്റാ സ​​ണ്‍​സ് ബോ​​ർ​​ഡ് യോ​​ഗം മാ​​റ്റി​​വ​​യ്ക്കാ​​നോ സ്റ്റേ ​​ചെ​​യ്യാ​​നോ ക​​ഴി​​യി​​ല്ലെ​​ന്ന് വെ​​ള്ളി​​യാ​​ഴ്ച വ്യ​​ക്ത​​മാ​​ക്കി​​യ ബോം​​ബെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ നി​​ന്ന് സ​​ർ ദൊ​​റാ​​ബ്ജി ടാ​​റ്റ ട്ര​​സ്റ്റി​​നും ആ​​ർ.​​ഡി. ടാ​​റ്റ ട്ര​​സ്റ്റി​​നും യാ​​തൊ​​രു ആ​​ശ്വാ​​സ​​വും ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. ര​​ണ്ട് ടാ​​റ്റ ട്ര​​സ്റ്റു​​ക​​ൾ അ​​പ്പീ​​ൽ ന​​ൽ​​കു​​ക​​യാ​​ണെ​​ങ്കി​​ൽ ത​​ങ്ങ​​ളു​​ടെ ഭാ​​ഗംകൂ​​ടി കേ​​ൾ​​ക്ക​​ണ​​മെ​​ന്ന് ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യാ​​ണ് ടാ​​റ്റ സ​​ണ്‍​സ് ത​​ട​​സ​​ഹ​​ർ​​ജി​​ക​​ൾ ഫ​​യ​​ൽ ചെ​​യ്ത​​ത്.

ടാ​​റ്റ സ​​ണ്‍​സി​​ൽ 66 ശ​​ത​​മാ​​നം ഓ​​ഹ​​രി പ​​ങ്കാ​​ളി​​ത്ത​​മു​​ള്ള ടാ​​റ്റാ ട്ര​​സ്റ്റു​​ക​​ൾ, സിം​​ഗി​​ൾ ബെ​​ഞ്ച് ഉ​​ത്ത​​ര​​വി​​നെ​​തി​​രേ ബോം​​ബെ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​ലോ സു​​പ്രീം കോ​​ട​​തി​​യി​​ലോ അ​​പ്പീ​​ൽ ന​​ൽ​​കി​​യേ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലാ​​ണ് ഈ ​​നീ​​ക്കം.

ന​​വം​​ബ​​ർ 27-ന് ​​വൈ​​കി​​യാ​​ണ് ത​​ട​​സ​​ഹ​​ർ​​ജി​​ക​​ൾ ഫ​​യ​​ൽ ചെ​​യ്ത​​തെ​​ന്നും, ബോം​​ബെ ഹൈ​​ക്കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ചി​​നും സു​​പ്രീം കോ​​ട​​തി​​ക്കും മു​​ന്നി​​ലു​​ള്ള ന​​ട​​പ​​ടി​​ക​​ൾ ഇ​​തി​​ന്‍റെ പ​​രി​​ധി​​യി​​ൽ വ​​രു​​മെ​​ന്നും നി​​യ​​മ​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.

എ​​തി​​ർ​​ക​​ക്ഷി സ​​മ​​ർ​​പ്പി​​ക്കു​​ന്ന ഹ​​ർ​​ജി​​യി​​ലോ അ​​പേ​​ക്ഷ​​യി​​ലോ കോ​​ട​​തി ഏ​​തെ​​ങ്കി​​ലും ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ത​​ങ്ങ​​ളു​​ടെ ഭാ​​ഗം കൂ​​ടി കേ​​ൾ​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​ണ് ത​​ട​​സ​​ഹ​​ർ​​ജി ഫ​​യ​​ൽ ചെ​​യ്യു​​ന്ന​​ത്.

എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ മൂ​​ന്നാ​​മ​​തും അ​​ഞ്ചു വ​​ർ​​ഷ​​ത്തേ​​ക്കു​​കൂ​​ടി ടാ​​റ്റ സ​​ണ്‍​സ് എ​​ക്സി​​ക്യൂ​​ട്ടീവ് ചെ​​യ​​ർ​​മാ​​നാ​​യി നി​​യ​​മി​​ച്ച​​തി​​നെ​​തി​​രേ ടാ​​റ്റാ ട്ര​​സ്റ്റു​​ക​​ൾ ന​​ല്കി​​യ ഹ​​ർ​​ജി​​യി​​ലാ​​ണ് അ​​ടി​​യ​​ന്ത​​ര ഇ​​ട​​ക്കാ​​ല ആ​​ശ്വാ​​സം ന​​ൽ​​കാ​​ൻ ബോം​​ബെ ഹൈ​​ക്കോ​​ട​​തി ജ​​സ്റ്റീ​​സ് അ​​ഭ​​യ് അ​​ഹു​​ജ വി​​സ​​മ്മ​​തി​​ച്ച​​ത്. മു​​ൻ​​ നി​​ശ്ച​​യി​​ച്ച​​പ്ര​​കാ​​രം ഈ ​​മാ​​സം 30ന് ​​ബോ​​ർ​​ഡ് ഓ​​ഫ് ഡ​​യ​​റ​​ക്ടേ​​ഴ്സ് യോ​​ഗം ന​​ട​​ത്താ​​ൻ അ​​നു​​മ​​തി ന​​ൽ​​കി.

എ​​ന്നി​​രു​​ന്നാ​​ലും, യോ​​ഗ​​ത്തി​​ൽ പാ​​സാ​​ക്കു​​ന്ന ഏ​​തൊ​​രു തീ​​രു​​മാ​​ന​​വും കോ​​ട​​തി​​യി​​ലെ കേ​​സു​​ക​​ളു​​ടെ അ​​ന്തി​​മ വി​​ധി​​ക്ക് വി​​ധേ​​യ​​മാ​​യി​​രി​​ക്കു​​മെ​​ന്നു ബോം​​ബെ ഹൈ​​ക്കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി. കേ​​സ് അ​​ടു​​ത്ത​​താ​​യി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​നാ​​യി 2027 ജ​​നു​​വ​​രി 21ലേ​​ക്ക് മാ​​റ്റി​​വ​​ച്ചു.

യോ​​ഗം മാ​​റ്റി​​വ​​യ്ക്ക​​ണ​​മെ​​ന്നോ സ്റ്റേ ​​ചെ​​യ്യ​​ണ​​മെ​​ന്നോ, അ​​ല്ലെ​​ങ്കി​​ൽ ചെ​​യ​​ർ​​മാ​​നെ ത​​ന്‍റെ കാ​​സ്റ്റിം​​ഗ് വോ​​ട്ട് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​രു​​തെ​​ന്നോ ആ​​യി​​രു​​ന്നു ടാ​​റ്റ ട്ര​​സ്റ്റു​​ക​​ളു​​ടെ ആ​​വ​​ശ്യം.

ച​​ന്ദ്ര​​ശേ​​ഖ​​ര​​നെ മൂ​​ന്നാ​​മ​​തും അ​​ഞ്ച് വ​​ർ​​ഷ​​ത്തേ​​ക്ക് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ചെ​​യ​​ർ​​മാ​​നാ​​യി പു​​ന​​ർ​​നി​​യ​​മി​​ച്ച​​തി​​നെ ചോ​​ദ്യം ചെ​​യ്താ​​ണ് സ​​ർ ദൊ​​റാ​​ബ്ജി ടാ​​റ്റാ ട്ര​​സ്റ്റും ആ​​ർ.​​ഡി. ടാ​​റ്റാ ട്ര​​സ്റ്റും ടാ​​റ്റാ സ​​ണ്‍​സി​​നും അ​​തി​​ന്‍റെ ആ​​റ് ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ​​ക്കു​​മെ​​തി​​രേ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ഹ​​ർ​​ജി ന​​ൽ​​കി​​യ​​ത്.

ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി ടാ​​റ്റ സ​​ണ്‍​സി​​ൽ നി​​ന്ന് 18 ശ​​ത​​മാ​​നം വാ​​ർ​​ഷി​​ക പ​​ലി​​ശ സ​​ഹി​​തം 50 കോ​​ടി രൂ​​പ എ​​സ്ഡി​​ടി​​ടി​​യും 15 കോ​​ടി രൂ​​പ ആ​​ർ​​ഡി​​ടി​​ടി​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

Tags : Tata Group Tata Sons Bombay High Court Supreme Court interim order Business

Recent News

Corehub Up