Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bombay High Court

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; തരുൺ തേജ്പാലിന് 10 വർഷം ക​ഠി​നതടവ് വിധിച്ച് ബോം​ബെ ഹൈ​ക്കോ​ട​തി

മും​ബൈ: സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന കേ​സി​ൽ തെ​ഹ​ൽ​ക്ക മു​ൻ എ​ഡി​റ്റ​ർ-​ഇ​ൻ-​ചീ​ഫ് ത​രു​ൺ തേ​ജ്പാ​ലി​ന് പ​ത്തു​വ​ർ​ഷ​ത്തെ ക​ഠി​ന​ത​ട​വ് വി​ധി​ച്ച് ബോം​ബെ ഹൈ​ക്കോ​ട​തി. പ​ത്തു ല​ക്ഷം രൂ​പ പി​ഴ​യാ​യും ഒ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ജ​സ്റ്റീ​സ് നീ​ല ഗോ​ഖ​ലെ, ജ​സ്റ്റീ​സ് അ​മി​ത് സം​ദെ​ക്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് കേ​സി​ൽ വി​ധി പ്ര​സ്താ​വി​ച്ച​ത്. കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം ഇ​ര​യാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​യ്ക്ക് ത​രു​ൺ തേ​ജ്പാ​ൽ അ​യ​ച്ച ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ കോ​ട​തി പ്ര​ധാ​ന തെ​ളി​വാ​യി പ​രി​ശോ​ധി​ച്ചു.

ത​നി​ക്ക് ഇ​പ്പോ​ൾ 62 വ​യ​സാ​യെ​ന്നും താ​നാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ര​യാ​ക്ക​പ്പെ​ട്ട​തെ​ന്നും ത​രു​ൺ തേ​ജ്പാ​ൽ കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​ച്ഛ​ന്‍റെ പ്രാ​യ​മു​ള്ള ഒ​രാ​ളി​ൽ നി​ന്നും ഒ​രി​ക്ക​ലും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലാ​ത്ത അ​ങ്ങേ​യ​റ്റം ഗൗ​ര​വ​മേ​റി​യ കു​റ്റ​കൃ​ത്യ​മാ​ണി​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

2013 ന​വം​ബ​ർ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ഗോ​വ​യി​ലെ ഒ​രു സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ​വ​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​യോ​ട് ത​രു​ൺ തേ​ജ്പാ​ൽ ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ച്ചു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. തേ​ജ്പാ​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​ക്കൊ​ണ്ടു​ള്ള വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് ത​ള്ളി​ക്കൊ​ണ്ട് ഇ​യാ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഗോ​വ സ​ർ​ക്കാ​രാ​ണ് വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

National

അ​ബു സ​ലീ​മി​ന് പ​രോ​ൾ നി​ഷേ​ധി​ച്ച് ബോം​ബെ ഹൈ​ക്കോ​ട​തി; 17 ല​ക്ഷം രൂ​പ സു​ര​ക്ഷാ ഫീ​സ് ന​ൽ​കാ​നാ​വി​ല്ലെ​ന്ന് പ്രതി

മും​ബൈ: 1993-ലെ ​മും​ബൈ സ്‌​ഫോ​ട​ന​ക്കേ​സ് പ്ര​തി​യും അ​ധോ​ലോ​ക കു​റ്റ​വാ​ളി​യു​മാ​യ അ​ബു സ​ലീ​മി​ന് ബോം​ബെ ഹൈ​ക്കോ​ട​തി അ​ടി​യ​ന്ത​ര പ​രോ​ൾ നി​ഷേ​ധി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​സം​ഗ​ഢി​ലു​ള്ള ജ​ന്മ​നാ​ട്ടി​ൽ സ​ഹോ​ദ​ര​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. പോ​ലീ​സ് സു​ര​ക്ഷ​യ്ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ട വ​ൻ​തു​ക ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സ​ലീം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ജ​സ്റ്റി​സു​മാ​രാ​യ അ​ജ​യ് ഗ​ഡ്ക​രി, ശ്യാം ​ച​ന്ദ​ക് എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ പോ​ലീ​സ് എ​സ്‌​കോ​ർ​ട്ടി​ന്‍റെ ചി​ല​വ് പ്ര​തി ത​ന്നെ വ​ഹി​ക്ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. സ​ലീ​മി​നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ക്കാ​ൻ ഏ​ക​ദേ​ശം 17.60 ല​ക്ഷം രൂ​പ ചി​ല​വ് വ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ​ക്കാ​ക്കി​യ​ത്.

"സു​ര​ക്ഷാ ചി​ല​വി​ന്റെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രു​മാ​യി വി​ല​പേ​ശാ​ൻ പ്ര​തി​ക്ക് അ​വ​കാ​ശ​മി​ല്ല" എ​ന്ന് ജ​സ്റ്റി​സ് ഗ​ഡ്ക​രി തു​റ​ന്ന​ടി​ച്ചു. പ​രോ​ൾ വേ​ണ​മെ​ങ്കി​ൽ നി​ശ്ച​യി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ തു​ക​യും അ​ട​യ്ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന സ​ലീ​മി​ന് ഇ​ത്ര​യും വ​ലി​യ തു​ക ന​ൽ​കാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ലെ​ന്നും പ​ര​മാ​വ​ധി ഒ​രു ല​ക്ഷം രൂ​പ​മാ​ത്ര​മേ ന​ൽ​കാ​ൻ സാ​ധി​ക്കു​വെ​ന്നും അ​ബു സ​ലീ​മി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക ഫ​ർ​ഹാ​ന ഷാ ​പ​റ​ഞ്ഞു. സു​ര​ക്ഷാ ചി​ല​വ് അ​ട​യ്ക്കാ​ൻ ത​യ്യാ​റ​ല്ലാ​ത്ത​തി​നാ​ൽ സ​ലീ​മി​ന്റെ ഹ​ർ​ജി​യി​ൽ മെ​റി​റ്റ് ഇ​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച കോ​ട​തി അ​ത് ത​ള്ളി​ക്ക​ള​ഞ്ഞു.

1993-ലെ ​മും​ബൈ സ്‌​ഫോ​ട​ന​ക്കേ​സി​ൽ പ്ര​തി​യാ​യ അ​ബു സ​ലീ​മി​നെ 2005-ലാ​ണ് പോ​ർ​ച്ചു​ഗ​ലി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് കൈ​മാ​റി​യ​ത്. നി​ല​വി​ൽ നാ​സി​ക് സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന സ​ലീ​മി​ന് 25 വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ​യാ​ണ് വി​ധി​ച്ചി​രി​ക്കു​ന്ന​ത്. 2025 ന​വം​ബ​റി​ലാ​ണ് സ​ലീ​മി​ന്റെ സ​ഹോ​ദ​ര​ൻ മ​ര​ണ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ പ​രോ​ൾ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​ലീം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

 

National

മ​ഹാ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ക്ര​മം: മഹാരാഷ്‌ട്ര മ​ന്ത്രി​യു​ടെ മ​ക​ന്‍ കീ​ഴ​ട​ങ്ങി

മും​​​​ബൈ: മ​ഹാ​ഡ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ശി​വ​സേ​ന (ഷി​ൻ​ഡെ) മ​ന്ത്രി ഭ​ര​ത് ഗൊ​ഗാ​വാ​ലെ​യു​ടെ മ​ക​ന്‍ വി​കാ​സ് ഗൊ​ഗാ​വാ​ലെ കേ​സി​ല്‍ കീ​ഴ​ട​ങ്ങി.

വി​കാ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ന് ബോം​ബെ ഹൈ​ക്കോ​ട​തി മ​ഹാ​രാ​ഷ്‌​ട്ര സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു കീ​ഴ​ട​ങ്ങ​ൽ.

ഡി​സം​ബ​ര്‍ ര​ണ്ടി​നു ന​ട​ന്ന മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​കാ​സി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

Movies

ശി​ൽ​പാ ഷെ​ട്ടി​യു​ടെ മോ​ർ​ഫ് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നീ​ക്കം ചെ​യ്യ​ണം; ബോം​ബെ ഹൈ​ക്കോ​ട​തി

ബോ​ളി​വു​ഡ് താ​രം ശി​ൽ​പാ ഷെ​ട്ടി​യു​ടെ എ​ഐ നി​ർ​മി​ത മോ​ർ​ഫ് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സോ​ഷ്യ​ൽ മീ​ഡി​യാ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബോം​ബെ ഹൈ​ക്കോ​ട​തി.

ത​ന്‍റെ വ്യ​ക്തി​ഗ​ത ചി​ത്ര​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന കേ​സി​ൽ ന​ടി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വി‌​ധി പ​റ​യു​ക​യാ​യി​രു​ന്നു ബോം​ബൈ ഹൈ​ക്കോ​ട​തി. ന​ടി ത​ന്‍റെ വ്യ​ക്തി​ത്വ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും മോ​ർ​ഫ് ചെ​യ്ത​തും എ​ഐ നി​ർ​മി​ത​വു​മാ​യി ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റു​ഫോ​മു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​നു​വാ​ദ​മി​ല്ലാ​തെ ത​ന്‍റെ ശ​ബ്ദ​വും ശ​രീ​ര​ഭാ​ഷ​യും ക്ലോ​ൺ ചെ​യ്യാ​ൻ എ​ഐ ഉ​പ​യോ​ഗി​ച്ചെ​ന്നും ന​ടി ആ​രോ​പി​ച്ചി​രു​ന്നു. ത​ന്‍റെ പേ​ര്, ചി​ത്രം, ശ​ബ്ദം എ​ന്നി​വ വെ​ബ്സൈ​റ്റു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ നി​ന്നും വി​ല​ക്ക​ണം എ​ന്നും ന​ടി കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജ​സ്റ്റീ​സ് അ​ദ്വൈ​ത് സേ​ന്ത​യു​ടെ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. വി​വി​ധ സൈ​റ്റു​ക​ളി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ വ​ള​രെ​യ​ധി​കം ഞെ​ട്ടി​ക്കു​ന്ന​വ​യാ​ണ് ​എ​ന്ന് അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. സ്വ​കാ​ര്യ​ത​യെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ഒ​രു വ്യ​ക്തി​യെ​യും ഒ​രു സ്ത്രി​യെ​യും അ​വ​രു​ടെ അ​റി​വോ സ​മ്മ​ത​മോ കൂ​ടാ​തെ ചി​ത്രീ​ക​രി​ക്കാ​ന്‍ പാ​ടി​ല്ല എ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up