x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് നി​സ്ക​രി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ല: സു​ര​ക്ഷ​യ്ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി


Published: March 6, 2026 12:13 AM IST | Updated: March 6, 2026 12:13 AM IST

മും​ബൈ: മും​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം റം​സാ​ൻ മാ​സ​ത്തി​ൽ നി​സ്ക​രി​ക്കാ​ൻ പ്ര​ത്യേ​ക സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ടാ​ക്സി-​ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ ആ​വ​ശ്യം ബോം​ബെ ഹൈ​ക്കോ​ട​തി ത​ള്ളി. ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തേ​ക്കാ​ൾ പ്രാ​ധാ​ന്യം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ടാ​ക്സി-​റി​ക്ഷ ഒ​ല-​ഊ​ബ​ർ മെ​ൻ​സ് യൂ​ണി​യ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ബി.​പി. കൊ​ളാ​ബാ​വാ​ല, ഫി​ർ​ദോ​ഷ് പൂ​ണി​വാ​ല എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം നി​സ്കാ​ര​ത്തി​നാ​യി നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ചി​രു​ന്ന താ​ത്കാ​ലി​ക ഷെ​ഡ് അ​ധി​കൃ​ത​ർ പൊ​ളി​ച്ചു​നീ​ക്കി​യെ​ന്നും പ​ക​രം സ്ഥ​ലം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ ആ​വ​ശ്യം.

എ​ന്നാ​ൽ, സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തെ ഏ​ഴ് സ്ഥ​ല​ങ്ങ​ളും നി​സ്കാ​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. വി​വി​ഐ​പി ഗേ​റ്റു​ക​ളു​ടെ സാ​മീ​പ്യ​വും തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഈ ​റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ച കോ​ട​തി, മ​ത​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ൾ എ​വി​ടെ​യും ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ൽ ത​ങ്ങ​ൾ​ക്ക് ഇ​ട​പെ​ടാ​ൻ പ​രി​മി​തി​ക​ളു​ണ്ടെ​ന്നും നി​രീ​ക്ഷി​ച്ചു.

ഒ​രു കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ത​ന്നെ മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​വി​ടെ പ്രാ​ർ​ത്ഥ​ന ന​ട​ത്താ​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഭാ​വി​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഒ​ന്നാം ടെ​ർ​മി​ന​ൽ വി​ക​സി​പ്പി​ക്കു​മ്പോ​ൾ പ്രാ​ർ​ത്ഥ​നാ മു​റി​ക്ക് വേ​ണ്ടി അ​ധി​കൃ​ത​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണെ​ന്നും കോ​ട​തി ഹ​ർ​ജി​ക്കാ​രെ അ​റി​യി​ച്ചു.

 

Tags : Bombay High Court Namaz airport premises

Recent News

Corehub Up