x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​റ്റി​ൽ വീ​ണ് ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

വെബ് ഡെസ്ക്
Published: July 20, 2026 02:28 PM IST | Updated: July 20, 2026 02:29 PM IST

വിഷ്ണു വീണ കിണർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​ന​ഗ​ര​യി​ൽ ക​ണ​റ്റി​ൽ വീ​ണ് ഒ​മ്പ​ത് വ​യ​സു​കാ​ര​ൻ മ​രിച്ചു. പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ലു​ള്ള ക​ല്ലേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന്‍റെ ക​ണ​റ്റി​ൽ വി​ഷ്ണു വി​നോ​ദ് എ​ന്ന കു​ട്ടി​യാ​ണ് വീ​ണ​ത്.

മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു വി​ഷ്ണു. പ​ന്ത് ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് അ​ബ​ദ്ധ​ത്തി​ൽ തു​റ​ന്നു​കി​ട​ന്ന കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. പ​ന്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി കു​ട്ടി കി​ണ​റ്റി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ വി​ഷ്ണു​വി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക്ഷേ​ത്ര​പ​രി​സ​ര​ത്ത് മ​തി​യാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : Deepika Boy Die Well

Recent News

Corehub Up